ബിടെക് ‘മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്’ കോഴ്സ് പഠിക്കാം ഐഐഎസ്സിയിൽ

Mail This Article
ശാസ്ത്രസാങ്കേതിക മേഖലകളിലെ ഉപരിപഠന–ഗവേഷണ രംഗത്തെ ശ്രേഷ്ഠസ്ഥാപനമാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി). അവിടത്തെ ബിടെക് ‘മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്’ പ്രവേശനത്തിന് https://admissions.iisc.ac.in സൈറ്റിൽ ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാം. ജെഇഇ അഡ്വാൻസ്ഡ് റാങ്ക് നോക്കിയാണു സിലക്‌ഷൻ. ഫലപ്രഖ്യാപനത്തിനു മുൻപ് അപേക്ഷിച്ചവർ സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
കോഴ്സ് പൂർത്തിയാക്കി ഒരു വർഷംകൊണ്ട് എംടെക് നേടാം. സാങ്കേതികവിദ്യയിലെ പുത്തൻ മേഖലകളിൽ മുൻനിര ഗവേഷകരെ സൃഷ്ടിക്കുകയാണ് വിശേഷ പ്രോഗ്രാമിന്റെ ലക്ഷ്യം. അപേക്ഷാഫീ 500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ. വാർഷിക ട്യൂഷൻ ഫീ 2 ലക്ഷം രൂപ. മറ്റു ഫീസ് പുറമേ. ആകെ 52 സീറ്റ്. https://iisc.ac.in