എന്തറിഞ്ഞാലും ‘എംഎസ് എക്സൽ’ അറിഞ്ഞില്ലെങ്കിൽ തീർന്നില്ലേ?; അവസരങ്ങളേറെ

Mail This Article
പത്താം ക്ലാസിനു ശേഷം കണക്കിനോട് ‘ഗുഡ് ബൈ’ പറഞ്ഞതാണോ നിങ്ങൾ? എങ്കിൽ തുടർന്നുള്ള വരികൾ നിങ്ങൾക്കുള്ളതാണ്. ലോകം മുഴുവൻ ഡേറ്റയുടെ സാധ്യതകൾ തേടുമ്പോൾ ഏത് മേഖലയിലാണെങ്കിലും കണക്കില്ലാതെ രക്ഷപ്പെടാൻ സാധിക്കില്ല. പറഞ്ഞ് വരുന്നത് പാഠപുസ്തകത്തിൽ പഠിച്ച കണക്കിന്റെ ഫോർമുലയുടെ കാര്യമല്ല. അത്യാവശ്യ കാര്യങ്ങൾ മൊബൈലിലെ കാൽക്കുലേറ്ററിൽ തീർക്കാമെങ്കിലും ഒൗദ്യോഗിക ആവശ്യങ്ങളുടെ കാര്യം വരുമ്പോൾ ജോലിഭാരം കുറയ്ക്കാന്‍ ‘എംഎസ് എക്സൽ’ സഹായിക്കും. എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് മേഖലകളിൽ ജോലി തേടുന്നവർക്ക് എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ അത് പ്ലസ് പോയിന്റാണ്.
എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് മേഖലകളിൽ ജോലി തേടുന്നവർക്ക് പതിനൊന്നു ദിവസം കൊണ്ട് എംഎസ് എക്സലിൽ പുലിയാകാം. മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യൂവിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാം. ഫെബ്രുവരി 24 മുതൽ മാർച്ച് 11 വരെയുള്ള ഒാൺലൈൻ ക്ലാസ് വൈകിട്ട് 8.30 മുതൽ 10.30 വരെ ഒാൺലൈനായാണ് നടത്തുക. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഒാൺലൈൻ കോഴ്സിനു റജിസ്റ്റർ ചെയ്യാൻ : https://tinyurl.com/yzc5v2f6