നെറ്റ്ഫ്ലിക്സ്, ടെസ്‌ല... വമ്പന്മാർക്കൊപ്പം ‘പൈത്തൺ’; തുടക്കക്കാർക്ക് ഓഫർ 3 ലക്ഷം!

Mail This Article
നെറ്റ്ഫ്ലിക്സിൽ ഇഷ്ടസിനിമ കണ്ടതിനു ശേഷം വീണ്ടും ലോഗിൻ ചെയ്യുമ്പോൾ കാണാറില്ലേ അതേ തരത്തിലുള്ള ചിത്രങ്ങളുടെ നീണ്ട പട്ടിക. കോടിക്കണക്കിനു ഉപഭോക്താക്കളിൽ നിന്നും നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു സിനിമകളുടെ പട്ടിക നൽകുന്നത് ചില്ലറക്കാര്യമാണോ? ഡേറ്റ കൊണ്ടുള്ള കളിയിൽ നെറ്റ്ഫ്ലിക്സിനു തുണയാകുന്നത് പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണാണ്.
വിനോദരംഗം വിട്ടു ഒാട്ടമൊബീൽ രംഗത്തുമുണ്ട് പൈത്തണിന്റെ സാന്നിധ്യം. ടെസ്‌ല വാഹനങ്ങളിലെ പ്രോഗ്രാമുകളിലും പൈത്തണിന്റെ മികവുണ്ട്. ടെക് വമ്പന്മാർ പൈത്തണിനെ ഒപ്പം കൂട്ടുമ്പോൾ ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ തുടക്കത്തിൽ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജ് കുറഞ്ഞത് 3 ലക്ഷമാണ്. ഐടി മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നു നടത്തുന്ന ‘പൈത്തൺ ഫോർ ബിഗിനേഴ്സ്’ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ വൈകിട്ട് ഏഴു മുതൽ ഒൻപത് വരെയാണ് ഒാൺലൈൻ ക്ലാസ്. പത്തു ദിവസം ഇരുപത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഒാൺലൈൻ കോഴ്സിനു റജിസ്റ്റർ ചെയ്യാൻ : https://tinyurl.com/2z4nzv6f