ADVERTISEMENT

ശൈത്യമേഖലകളിലാണ് സാധാരണയായി രുദ്രാക്ഷം കായ്ക്കാറുള്ളത്. എന്നാൽ നന്നായി പരിപാലിച്ചാൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലും ഇവ കാണാം.അത്തരമൊരു ദൃശ്യമാണ് പുത്തൻകുരിശ് രാജർഷി കവലയ്‌ക്കടുത്തുള്ള ഡോക്ടർ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ. പത്തു വർഷമായി ഡോക്ടർ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ തണൽ വിരിച്ച് നിൽക്കുകയാണ് ഈ രുദ്രാക്ഷ മരം. കഴിഞ്ഞ രണ്ടു വർഷവും രുദ്രാക്ഷം ഉണ്ടായെങ്കിലും എണ്ണത്തിൽ വളരെ കുറവായിരുന്നു. 

ഇത്തവണ  നിറയെ കായ്ച്ചു നിൽക്കുന്ന രുദ്രാക്ഷമരമാണ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്കെത്തുന്നവരെ സ്വീകരിക്കുന്നത്.ഒരു സുഹൃത്ത് സമ്മാനമായി നൽകിയ തൈ നട്ടെങ്കിലും കായ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു. താഴെ വീഴുന്ന കായ്കളുടെ തൊലി നീക്കം ചെയ്ത് കഴുകി എടുത്താണ് ഇവ  ഉപയോഗിക്കുന്നത്.രുദ്രാക്ഷങ്ങൾക്ക് വിവിധ മുഖങ്ങളുണ്ട്.ഓരോ മുഖവും മാറുന്നതനുസരിച്ച് ഇവയുടെ മൂല്യവും കൂടും.

English Summary: Rudraksha tree bears fruit in Puuthankurishu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com