മനുഷ്യനേക്കാൾ വലുപ്പം: ഓടിയെത്തി കെട്ടിപ്പിടിച്ച് സിംഹം; ഇരുവരും താഴേക്ക്–വിഡിയോ
Mail This Article
വളർത്തുമൃഗങ്ങളായ പൂച്ചയും നായയുമെല്ലാം ഉടമകളുടെ ദേഹത്ത് ചാടിക്കയറുകയും അവർക്കൊപ്പം കളിക്കുകയും ചെയ്യാറുണ്ട്. എന്നാൽ സിംഹങ്ങൾ ഇങ്ങനെ ചെയ്യുമോ? മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിൽ നിന്ന് മാറി വേറിട്ട കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
ഒരാൾ സിംഹത്തെ മാടിവിളിക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛന്റെ ദേഹത്ത് ചാടിക്കയറുന്ന മക്കളെ കണ്ടിട്ടില്ലേ? അതുപോലെയായിരുന്നു സിംഹത്തിന്റെ വരവും. അയാളേക്കാൾ വലുപ്പം തോന്നിക്കുന്ന സിംഹം ഓടിയെത്തി ദേഹത്ത് ചാടിവീഴുകയും തുടർന്ന് ഇരുവരും ചേർന്ന് താഴേക്ക് വീഴുന്നതുമാണ് വിഡിയോയിൽ കാണുന്നത്. സിംഹത്തിന്റെ ശരീരം കാണുമ്പോൾ തന്നെ ഭീതിയുണ്ടാക്കുന്നുവെന്നും ഏതെങ്കിലും സാഹചര്യത്തിൽ അത് അക്രമസ്വഭാവം എടുത്താൽ എല്ലാം അവസാനിക്കുമെന്നും വിഡിയോ കണ്ടവർ പറയുന്നു.
Content Highlights: Lion | Animal | Viral Video