ADVERTISEMENT

തപാൽ വകുപ്പിന്റെ പേരിൽ പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം നിരവധി പേർക്കാണ് ഈയിടെ ലഭിച്ചത്.  ബാങ്ക് വിവരങ്ങളടക്കം ആവശ്യപ്പെടുന്ന വ്യാജ സന്ദേശം എസ്.എം.എസ്, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയാണ് പ്രചരിക്കുന്നത്. വൈറൽ പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്‌ട് ചെക്ക് നമ്പറിൽ സന്ദേശം ലഭിച്ചു. പ്രചാരണത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

നിങ്ങളുടെ പേരിൽ വന്ന പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം.  സമൂഹമാധ്യമങ്ങൾ, എസ്.എം.എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്.  പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്‌സൽ തിരിച്ചയയ്ക്കേണ്ടിവരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

വൈറൽ പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചപ്പോൾ തപാൽ വകുപ്പിന്‍റേതിന് സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജിലേക്കാണ് എത്തിയത്. സന്ദേശം സംബന്ധിച്ച സ്ഥിരീകരണത്തിനായി തപാൽ വകുപ്പിലെ ചില ഉദ്യാഗസ്ഥരുമായി ഞങ്ങൾ സംസാരിച്ചു.

വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് തപാൽ വകുപ്പ്  ഇത്തരത്തിൽ ആർക്കും ഒരു സന്ദേശങ്ങളും അയക്കാറില്ല. തട്ടിപ്പിന്റെ ഭാഗമായ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ പണം അയയ്ക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയേക്കാമെന്നും അവർ വ്യക്തമാക്കി.

കൂടുതൽ തിരഞ്ഞപ്പോൾ, അക്കൗണ്ടുകളിൽ നിന്ന് പണം നഷ്‌ടപ്പെടാനും വ്യക്തിവിവരങ്ങൾ ചോർത്താനും ഇത്തരം വ്യാജ ലിങ്കുകൾ കാരണമാകുമെന്ന് വ്യക്തമാക്കി കേരള പൊലീസ് അവരുടെ ഔദ്യോഗിക പേജിൽ  നൽകിയ മുന്നറിയിപ്പ് പോസ്റ്റ് ലഭ്യമായി.  കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് കാണാം

നിങ്ങളുടെ പേരിൽ വന്ന പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം. സമൂഹമാധ്യമങ്ങൾ, എസ്.എം.എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

“നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടിവരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക" എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.

ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്റേതിനു സമാനമായ വെബ്സൈറ്റിൽ വ്യക്തി വിവരങ്ങൾ നൽകാനുള്ള പേജ് ദൃശ്യമാകുന്നു.പാഴ്‌സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാൻ നിങ്ങളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നു.

തപാൽ വകുപ്പ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ല. ഇത്തരം വ്യാജലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകും.

ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നാണ് പൊലീസ് വ‍ൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് തപാൽ വകുപ്പിന്റെ പേരിൽ പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

തപാൽ വകുപ്പിന്റെ പേരിൽ പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം വ്യാജമാണ്.

English Summary: The message asking to update the address to receive the parcel in the name of postal department is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com