ബുള്ളറ്റിനോട് മത്സരിക്കാൻ ട്രയംഫ്–ബജാജ് കൂട്ടുകെട്ട്, സ്‌ക്രാംബ്ലര്‍ ജൂലൈ 5ന്
Mail This Article
ഇന്ത്യന്‍ നിരത്തിനെ ചടുലമാക്കാന്‍ പുതിയൊരു പങ്കാളിത്തം കൂടി. ഏറെ നാളുകളായി വാഹനപ്രേമികള്‍ കാത്തിരുന്ന ബജാജ് - ട്രയംഫ് സ്‌ക്രാംബ്ലര്‍ ജൂലൈ 5ന് പുണെയിലെ ബജാജ് പ്ലാന്റില്‍ പുറത്തിറക്കും.
രണ്ടു കമ്പനികളും സംയുക്തമായി പുറത്തിറക്കുന്ന 400 സിസി വാഹനമാണ് ഇത്. റോയൽ എൻഫീൽഡ് ബൈക്കുകളോടായിരിക്കും പുതിയ മോഡലും മത്സരിക്കുക. ട്രയംഫിന്റെ സ്ക്രാംബ്ലർ 900 നോട് സാമ്യമുള്ള രൂപമായിരിക്കും പുതിയ ബൈക്കിന്. ഏറെ നാളുകളായി ബജാജ് ഒളിഞ്ഞും തെളിഞ്ഞും വാഹനത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. പാപ്പരാസികള്‍ പലവട്ടം വാഹനത്തിന്റെ അപൂര്‍ണ രൂപം പുറത്തുവിട്ടതോടെ ചര്‍ച്ചകള്‍ കൊഴുത്തു.
ഒടുവില്‍ ബജാജ് തന്നെയാണ് ജൂലൈ 5ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുള്ളത്. സ്‌ക്രാംബ്ലര്‍ ശൈലിയിലുള്ള വാഹനത്തിന് വൈഡ് ഹാന്‍ഡ്ല്‍ബാര്‍, ചെറിയ ഇന്ധന ടാങ്ക്, ഉയര്‍ന്നിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ് ഇതെല്ലാം ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. കരുത്ത് കൂടിയ എന്‍ജിനാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നെങ്കിലും 400 സിസിയാണെന്നാണ് പൊതുവേയുള്ള സംസാരം. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, വലിയ വീലുകള്‍, ഡ്യുവല്‍ എബിഎസ് സുരക്ഷ ന്നിവയെല്ലാം വാഹനത്തിലുണ്ട്.
ഹാര്‍ലി - ഹീറോ കൂട്ടുകെട്ടില്‍ കരുത്ത് കുറഞ്ഞ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വിപണിയിലെത്തിച്ചതോടെ മത്സരം മുറുകുന്നതിന് ബജാജിന്റെ പുതിയ തന്ത്രമാണ് ഇതെന്നും അണിയറയില്‍ സംസാരമുണ്ട്. ഹീറോ ഹാര്‍ലി കൂട്ടുകെട്ടിലെ വാഹനം അവതരിപ്പിച്ച് 2 ദിവസത്തിനുള്ളില്‍ ഈ വാഹനവും പുറത്തെത്തും. എച്ച്ഡിഎക്‌സ് 440 എന്നാണ് വാഹനത്തിനു കോഡ് നല്‍കിയിട്ടുള്ളത്. 20 - 25 എച്ച്പി പരമാവധി കരുത്തും 27 - 33 എന്‍എം ടോര്‍ക്കും ഈ വാഹനത്തിനു പ്രതീക്ഷിക്കാം. ബൈക്കുകളുടെ വേഗത 60 കിലോമീറ്ററുകളായി കുറച്ചെങ്കിലും ഇന്ത്യയിലെ പവര്‍ഫുള്‍ ബൈക്ക് വിപണിയില്‍ മത്സരം ഇപ്പോഴും ശക്തമായി തുടരുകയാണ്.
English Summary: Bajaj-Triumph First Motorcycle Global Debut on June 27