ADVERTISEMENT

ഇനി യൂറോപ്യന്‍ കാറുകളുടെ പാര്‍ട്‌സുകള്‍ തേടി ഇനി അലയേണ്ടതില്ല. മിതമായ നിരക്കില്‍ ഏതു കാറുകളുടെ പാര്‍ട്‌സുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കൊച്ചിയിലെ ഫോക്കസ് ഗ്രൂപ്പും ബോംബോ ആസ്ഥാനമായുള്ള ഓട്ടോസ്റ്റാർട്ടും ചേർന്ന് ആരംഭിച്ച് പാര്‍ട്‌സ്‌യൂറോപ. വിവിധ കാര്‍ നിര്‍മാതാക്കളുടെ സര്‍വീസ് സെന്ററുകള്‍ വഴിയുള്ള പാര്‍ട്‌സുകളെ അപേക്ഷിച്ച് 30 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ വിലയിലായിരിക്കും പാര്‍ട്‌സുകള്‍ നല്‍കുകയെന്നാണ് പാര്‍ട്‌സ്‌യൂറോപയുടെ അവകാശവാദം. 

 

partzeuropa

ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, പോളോ, സ്‌കോഡ, ലാന്‍ഡ് റോവര്‍, ജാഗ്വാര്‍, ബെന്റ്‌ലി ആന്‍ഡ് പോഷ് എന്നിങ്ങനെ വിവിധ യൂറോപ്യന്‍ കാറുകളുടെ പാര്‍ട്‌സുകളാണ് പാര്‍ട്‌സ്‌യൂറോപയില്‍ ലഭ്യമാവുക. ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, യുകെ, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നേരിട്ടാണ് പാര്‍ട്‌സ്‌യൂറോപ കാറുകളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. വിവിധ കാര്‍ കമ്പനികളുടെ സര്‍വീസ് സെന്ററുകള്‍ക്ക് പാര്‍ട്‌സ് വിതരണം ചെയ്യുന്ന കമ്പനികളും പാര്‍ട്‌സ്‌യൂറോപക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നുണ്ട്. 

 

ഉപഭോക്താക്കള്‍ അവരുടെ കാറിന്റെ ചേസിസ് നമ്പറും ഏത് പാര്‍ട്ടാണ് വേണ്ടതെന്ന വിവരവും മാത്രമാണ് നല്‍കേണ്ടത്. ഇതില്‍ നിന്നും ഉപഭോക്താക്കള്‍ക്കുവേണ്ട ഉത്പന്നത്തിന്റെ വിലയും എപ്പോള്‍ നല്‍കാന്‍ പറ്റുമെന്നും പാര്‍ട്‌സ്‌യൂറോപക്ക് പറയാനാവും. വാട്‌സ്ആപ്പ് ഹെല്‍പ് ലൈന്‍ നമ്പര്‍ വഴി ഈ വിവരങ്ങള്‍ നല്‍കിയാല്‍ പോലും ഉപഭോക്താക്കള്‍ക്ക് പാര്‍ട്‌സ്‌യൂറോപ വഴി പാര്‍ട്‌സ് ലഭിക്കും. 

partzeuropa-2

 

കൊച്ചിക്കു പുറമേ മുംബൈയിലും ഹൈദരാബാദിലുമായി 30,000 ചതുരശ്ര അടി വലിപ്പമുള്ള വിപുലമായ സംഭരണ സംവിധാനവും പാര്‍ട്‌സ്‌യൂറോപക്കുണ്ട്.  ഇവിടെയെല്ലാമുള്ള സ്റ്റോക്കുകള്‍ പരസ്പരം ബന്ധിപ്പിച്ചവയാണ്. അതുകൊണ്ട് ഏതു ബ്രാഞ്ചിലാണ് ഉത്പന്നമുള്ളതെന്നും അത് ഉപഭോക്താവിന് എന്നു ലഭിക്കുമെന്നുമുള്ള വിവരം പാര്‍ട്‌സ്‌യൂറോപക്ക് കൈമാറാന്‍ സാധിക്കും. 

 

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് പിന്‍വാങ്ങിയതോടെ നിരവധി ഫോര്‍ഡ് ഉടമകള്‍ ആശങ്കയിലായിരുന്നു. ഫോര്‍ഡിന്റെ വാഹനങ്ങളുടെ നിലവാരമുള്ള പാര്‍ട്‌സും പാര്‍ട്‌സ് യൂറോപ വഴി ലഭിക്കും. ഫോര്‍ഡിന്റെ പാര്‍ട്‌സിന്റെ കേരളത്തിലെ ഏക വിതരണക്കാരായ ഫോക്കസ് ഓട്ടോ പാര്‍ട്‌സാണ് പാര്‍ട്‌സ്‌യൂറോപക്ക് ഇത് നല്‍കുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും പത്തു വര്‍ഷം പാര്‍ട്‌സ് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ഫോര്‍ഡ് തന്നെ അറിയിച്ചിട്ടുണ്ട്. 

 

വാഹനത്തിന്റെ പാര്‍ട്‌സ് വാങ്ങുന്നവരുടെ മറ്റൊരു ആശങ്ക ഇത് വര്‍ക്ക്‌ഷോപ്പില്‍ നല്‍കി പണികഴിപ്പിക്കുമ്പോള്‍ ഒറിജിനല്‍ തന്നെ ഘടിപ്പിക്കുമോ എന്നത്. ഈ ആശങ്ക പരിഹരിക്കുന്നതിനും പാര്‍ട്‌സ്‌യൂറോപയുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാവുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലേയും പ്രധാനപ്പെട്ട ഗാരേജുകളെ കണ്ടെത്താനുള്ള സര്‍വേകളും മറ്റും ആരംഭിച്ചിട്ടുണ്ടെന്നും പാര്‍ട്‌സ്‌യൂറോപ സി.ഇ.ഒ ഫ്രാങ്കോ ജോസ് തന്നെ പറയുന്നു. മികച്ച ഗാരേജുകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഗാരേജുകള്‍ ശുപാര്‍ശ ചെയ്യാനാണ് പാര്‍ട്‌സ്‌യൂറോപയുടെ തീരുമാനം.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 7511154545 

 

English Summary: European Car Brands Original Parts In Discount Rate Partzeuropa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com