ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യയിൽ നിന്ന്  ജിഎൽഇ എസ്‍യുവികൾ കയറ്റുമതി ചെയ്ത് മെഴ്സിഡീസ് ബെൻസ്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ നീണ്ട സാമ്പത്തികവര്‍ഷത്തിനിടെയാണ് മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റില്‍ നിന്നും കാറുകളുടെ നിര്‍മാണവും കയറ്റുമതിയും നടന്നത്.

പൊതുവില്‍ യൂറോപുമായും പ്രത്യേകിച്ച് ബ്രിട്ടനുമായും സ്വതന്ത്ര വ്യാപാര കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവരുന്നത്. പ്രതിവര്‍ഷം 20,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് പുണെയിലെ ചകനിലുള്ളത്. സമയബന്ധിതമായി കാറുകള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനായി ശേഷിയുടെ 85-90 ശതമാനത്തിലാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ മൂന്നു ഷിഫ്റ്റിലും ജോലികള്‍ നടന്നിരുന്നു. 

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയെ തങ്ങളുടെ വാഹന നിര്‍മാണ കേന്ദ്രമായി പരിഗണിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ കയറ്റുമതി റിപ്പോര്‍ട്ട്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇന്ത്യയില്‍ നിന്നും യൂറോപിലേക്കുള്ള വാഹന കയറ്റുമതി വര്‍ധിക്കും. യൂറോപിലേക്ക് ബിആര്‍167 എല്‍എച്ച്ഡി വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത്. 

ഇന്ത്യയില്‍ നിന്നും യൂറോപിലേക്ക് മെഴ്‌സിഡീസ് വാഹനങ്ങള്‍ കയറ്റി അയച്ച കാര്യം മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ചകനിലെ വാഹന നിര്‍മാണ യൂണിറ്റ് ലോക നിലവാരത്തിലുള്ളതാണെന്നും ആഗോലതലത്തിലുളള ആവശ്യത്തിന് അനുസരിച്ച് ഇവിടെ കാര്‍ നിര്‍മാണം നടക്കുമെന്നുമാണ് കമ്പനി വക്താവ് പ്രതികരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിന്നും കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. 2018ല്‍ ഇന്ത്യയില്‍ നിന്നും ജിഎല്‍സി എസ്‌യുവി വടക്കേ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 

നൂറ് ഏക്കറിലേറെ വിസ്തൃതിയില്‍ 2009ലാണ് പൂനെക്ക് സമീപം ചകനില്‍ മെഴ്‌സിഡീസ് ബെന്‍സ് ലോക നിലവാരത്തിലുള്ള കാര്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കുന്നത്. 2015 ജൂണ്‍ മുതല്‍ ഇവിടെ കാര്‍ നിര്‍മാണം നടക്കുന്നുണ്ട്. ഏതാണ്ട് 2200 കോടി രൂപയിലേറെ മുതല്‍ മുടക്കില്‍ ആരംഭിച്ച ഈ ഫാക്ടറിയില്‍ ആയിരത്തോളം ജീവനക്കാരുണ്ട്. ബ്രസീല്‍, ഇന്തോനീഷ്യ, മലേഷ്യ, തായ്‌ലാന്റ്, വിയറ്റ്‌നാം തുടങ്ങിയ വിപണികളിലേക്ക് ഇവിടെ നിന്നും മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ നിര്‍മിക്കുന്നുണ്ട്. 

English Summary:

Auto News, Mercedes India exported GLE SUVs to Europe in FY23

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com