ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള 10 പെട്രോൾ കാറുകൾ, സർവീസ് കോസ്റ്റ് എത്ര?
Mail This Article
ഫെറാറിയുടെ സൂപ്പർ കാർ കൊണ്ടുവന്നാലും എത്ര മൈലേജ് കിട്ടും എന്നൊരു ചോദ്യമുയരുന്ന നാടാണിത്. അതിലെ പരിഹാസത്തെ പോസിറ്റിവ് ആയി എടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്. ഇന്ധനക്ഷമത നമ്മുടെ പോക്കറ്റിനെ ഇത്രമാത്രം ബാധിച്ച മറ്റൊരു കാലമില്ല. ഇന്ധനവില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നു. എത്ര ‘മൈലേജ്’ കിട്ടും എന്നതൊരു ചെറിയ ചോദ്യമല്ല.
ഇന്ത്യയുടെ ഇന്ധനക്ഷമത കൂടിയ കാറുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഫാസ്റ്റ്ട്രാക്ക്. എആർഎഐ (Automotive Research Association of India) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് മാനദണ്ഡം. റോഡിന്റെ അവസ്ഥ, ഡ്രൈവിങ് രീതി, ഭാരത്തിലെ ഏറ്റക്കുറച്ചിൽ എന്നിവയ്ക്കനുസരിച്ച് റോഡിലോടിക്കുമ്പോൾ ഇന്ധനക്ഷമത മാറും.
ഇന്ധനക്ഷമതയ്ക്കൊപ്പം പരിപാലനച്ചെലവും അറിയാം. സർവീസ് ചെലവ് കൂടുതലാണോ അല്ലയോ എന്നു കൂടി അറിഞ്ഞുവേണം വാഹനം വാങ്ങാൻ. ആദ്യവർഷത്തേക്ക് സാധാരണ എത്ര രൂപ ചെലവു വരും എന്ന കണക്കാണു നൽകിയിട്ടുള്ളത്. പാർട്സ് മാറ്റിവയ്ക്കേണ്ടതോ റിപ്പയർ ചെയ്യേണ്ടതോ ആയ അവസ്ഥകളിൽ ചെലവ് കൂടുമെന്നു പറയേണ്ടതില്ലല്ലോ.
മാരുതി ഡിസയർ എജിഎസ്
ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ പെട്രോൾ കാർ ഡിസയർ ആണെന്നു കേൾക്കുമ്പോൾ തെല്ല് അമ്പരപ്പുണ്ടാകും. ചെറിയ ഹാച്ച്ബാക്കുകളെക്കാൾ കൂടിയ ഇന്ധനക്ഷമത എങ്ങനെ കിട്ടുന്നു എന്നു ചോദിച്ചാൽ ഉത്തരം പുതിയ എൻജിൻ എന്നുതന്നെയാണ്. സ്റ്റാർട്ട് സ്റ്റോപ് സംവിധാനത്തോടുകൂടിയ കെ12 ബി ഡ്യൂവൽ വിവിടി പെട്രോൾ എൻജിനാണ്. സ്മാർട് പ്ലേ ഒാഡിയോ സിസ്റ്റം, ക്രൂസ് കൺട്രോൾ, ഇഎസ്പി, ഹിൽഹോൾഡ് എന്നീ ഫീച്ചറുകളുമായാണ് പുതിയ ഡിസയർ എജിഎസ് വിപണിയിലുള്ളത്.
ആദ്യ സർവീസ് -1 മാസം / 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം / 5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 2,500
ഇന്ധനക്ഷമത ലീറ്ററിന് 24.12 കി.മീ
വില – ₨7.59–9.09 ലക്ഷം
മാരുതി ബെലീനോ
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ടോപ് സെല്ലറാണ് മാരുതി ബെലീനോ. പ്രോഗ്രസീവ് സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള മോഡലാണ് ഇന്ധനക്ഷമതയേറിയത്. ലീറ്ററിന് 23.87 കിലോമീറ്ററാണ് വാഗ്ദാനം (സാധാരണ മോഡലിന് 21.01 കിലോമീറ്റർ). 1.2 ലീറ്റർ എൻജിൻ മാന്വൽ സിവിടി ഗിയർബോക്സ് ഒാപ്ഷനുകളുണ്ട്. വിശാലമായ ഇന്റീരിയറും പ്രീമിയം ഫീച്ചേഴ്സും റിഫൈൻഡ് എൻജിനും മികച്ച യാത്രാസുഖവുമൊക്കെയാണ് ബെലീനോയുടെ സവിശേഷതകൾ.
ആദ്യ സർവീസ് -1 മാസം/ 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം /5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 1,550
ഇന്ധനക്ഷമത ലീറ്ററിന് 23.87 കി.മീ
വില – ₨ 7.65 – 8.29 ലക്ഷം
മാരുതി സ്വിഫ്റ്റ് എജിഎസ്
വിൽപനയിൽ ആൾട്ടോയെ പിന്തള്ളി കുതിക്കുകയാണ് സ്വിഫ്റ്റ്. സ്പോർട്ടി ലുക്കും പ്രീമിയം ഫീച്ചേഴ്സും കരുത്തേറിയ പുതിയ എൻജിനും വൻ സ്വീകാര്യതയാണ് സ്വിഫ്റ്റിനു നേടിക്കൊടുത്തത്. നേരത്തേയുണ്ടായിരുന്ന മോഡലിനെക്കാളും കരുത്തും ഇന്ധനക്ഷമതയുമേറിയ ഡ്യൂവൽജെറ്റ് എൻജിനാണ് പുതിയ സ്വിഫ്റ്റിന്റെ ഹൈലൈറ്റ്. മാന്വൽ, എഎംടി ഗിയർബോക്സുകളുണ്ട്. ലീറ്ററിന് 23.76 കിലോമീറ്ററാണ് എഎംടി മോഡലിനു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മാന്വൽ മോഡലിന് 23.20 കിലോമീറ്ററും.
ആദ്യ സർവീസ് -1 മാസം/ 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം /5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 1550
ഇന്ധനക്ഷമത ലീറ്ററിന് 23.76 കി.മീ
വില – ₨ 6.91–8.47 ലക്ഷം
മാരുതി ആൾട്ടോ
വാഹന വിൽപന കണക്കിൽ റെക്കോർഡുകൾ വാരിക്കൂട്ടുന്ന മാരുതിയുടെ ചെറുകാർ. പുതിയ സ്റ്റൈലിഷ് എക്സ്റ്റീരിയർ ഡിസൈൻ, ഡ്യൂവൽ ടോൺ ഇന്റീരിയർ, സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസർ, നവീകരിച്ച മീറ്റർ കൺസോൾ എന്നിങ്ങനെ അടിമുടി പുതുമയോടെയാണ് ആൾട്ടോ വിപണിയിലുള്ളത്. 796 സിസി 3 സിലിണ്ടർ എഫ്8ഡി പെട്രോൾ എൻജിനാണ്. ട്രാൻസ്മിഷൻ 5 സ്പീഡ് മാന്വൽ. ആൾട്ടോയ്ക്ക് എഎംടി വേരിയന്റ് ഇല്ല.
ആദ്യ സർവീസ് -1 മാസം/ 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം /5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 3,000
ഇന്ധനക്ഷമത ലീറ്ററിന് 22.05 കി.മീ
വില – ₨ 3.02 – 4.05 ലക്ഷം
റെനോ ക്വിഡ്
ഒരു കുഞ്ഞ് എസ് യുവി എന്നു വേണമെങ്കിൽ പറയാം ഈ ചെറിയ ഹാച്ച്ബാക്കിനെ. പാവം എന്നു പറയിപ്പിച്ചിരുന്ന ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഒത്ത രൂപം കൊണ്ടുവന്നാണ് ക്വിഡ് ഞെട്ടിച്ചത്. ഉഗ്രൻ ഇന്ധനക്ഷമതയും ക്വിഡ് വാഗ്ദാനം ചെയ്യുന്നു: AMT 1.0 ലീറ്റർ വേരിയന്റിന് 22 കിലോമീറ്റർ. ആധുനിക ഫീച്ചറുകൾ ആയ ടച്ച്സ്ക്രീനും എൽഇഡി ലാംപുകളും മറ്റും ചെറുകാർ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിച്ചു കയ്യടി നേടിയ വാഹനമാണു ക്വിഡ്.
ആദ്യ സർവീസ് -2 മാസം / 2,000 കി.മീ
രണ്ടാം സർവീസ് – 1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് - ₨ 1,600
ഇന്ധനക്ഷമത ലീറ്ററിന് 22 കി.മീ
വില – ₨ 4.84–5.24 ലക്ഷം
മാരുതി എസ് പ്രസോ
കോംപാക്ട് എസ്‌യുവി ലുക്കുമായെത്തിയ മാരുതിയുെട ചെറുകാർ. യുവത്വം തുളുമ്പുന്ന ഡിസൈനാണ് അകത്തും പുറത്തും. ചെറിയ കാറെങ്കിലും സ്ഥലസൗകര്യത്തിൽ എതിരാളികളെ കടത്തിവെട്ടുന്നു. ഉയർന്ന സീറ്റുകൾ, സ്റ്റൈലിഷ് സെന്റർ കൺസോൾ, സിറ്റിയറിങ് മൗണ്ടഡ് ഒാഡിയോ കൺട്രോൾ, സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർക്കിങ് അസിസ്റ്റ് സെൻസർ തുടങ്ങിയവ സവിശേഷതകൾ. തരക്കേടില്ലാത്ത ബൂട്ട്സ്പെയ്സും ഹൈലൈറ്റിൽ പെടുന്നു. 998 സിസി കെ10ബി എൻജിനാണ്. ഗിയർബോക്സ് മാന്വൽ,എഎംടി. രണ്ടു മോഡലുകൾക്കും മൈലേജ് ഒരുപോലെ– ലീറ്ററിന് 21.7 കിലോമീറ്റർ.
ആദ്യ സർവീസ് -1 മാസം / 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം / 5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 1,550
ഇന്ധനക്ഷമത ലീറ്ററിന് 21.70 കി.മീ
വില – ₨ 3.80–4.67 ലക്ഷം
മാരുതി സെലേറിയോ
മാരുതിയുടെ എഎംടി മോഡലിൽ ഏറ്റവും ഡിമാൻഡുള്ള ഹാച്ച്ബാക്ക്. വിൽപനയിൽ ആദ്യ പത്തിൽ മുന്നിലുള്ള സെലേറിയോ ഇന്ധനക്ഷമതയിലും മാരുതിയുടെ മറ്റു മോഡലുകളോട് ഒപ്പത്തിനൊപ്പമുണ്ട്. മാന്വലിനും എഎംടി വകഭേദത്തിനും 21.63 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. 68 ബിഎച്ച്പി കരുത്തുള്ള 998 സിസി കെ10ബി സീരീസ് എൻജിനാണ്.
ആദ്യ സർവീസ് -1 മാസം / 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം / 5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി. മീറ്റർ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 1550
ഇന്ധനക്ഷമത ലീറ്ററിന് 21.63 കി.മീ
വില – ₨ 4.69 – 5.93 ലക്ഷം
മാരുതി ഇഗ്‌നിസ്
അർബൻ എസ്‌സുവി എന്ന വിശേഷണവുമയെത്തിയ മോഡൽ. മസ്കുലർ ഡിസൈനും ഉഗ്രൻ പെർഫോമൻസും എടുത്തുപറയാം. 1.2 ലീറ്റർ വിവിടി എൻജിനാണ്. മാന്വൽ, എഎംടി ഗിയർബോക്സുകളുണ്ട്. രണ്ടിനും ഒരേ ഇന്ധനക്ഷമത തന്നെയാണ്– ലീറ്ററിനു 20.89 കിലോമീറ്റർ.
ആദ്യ സർവീസ് -1 മാസം/ 1,000 കി.മീ.
രണ്ടാം സർവീസ്– 6 മാസം /5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 2,300
ഇന്ധനക്ഷമത ലീറ്ററിന് 20.89 കി.മീ
വില – ₨ 4.99–6.92 ലക്ഷം
ഹ്യുണ്ടെയ് ഗ്രാൻഡ് ഐ10 നിയോസ്
മോശമല്ലാത്ത പെർഫോമൻസും ഇന്ധനക്ഷമതയും നൽകുന്ന മോഡൽ. ഇന്റാരിയർ ക്വാളിറ്റി, ഡ്രൈവിങ് കംഫർട്ട് എന്നിവയിൽ സെഗ്‌മെന്റിലെ മികച്ച ഓപ്ഷൻ ആണെന്നു പറയാം. 1.2 ലീറ്റർ പെട്രോൾ എൻജിൻ കൂടാതെ ടർബോ പെട്രോൾ എൻജിനും ലഭ്യമാണ്. ട്രാൻസ്മിഷൻ മാന്വൽ, എഎംടി.
ഫസ്റ്റ് സർവീസ്– 2 മാസം / 1,500 കി.മീ
സെക്കന്റ് സർവീസ് – 1 വർഷം /10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ് – ₨ 2,500
ഒരു കിലോമീറ്റർ ഓടാൻ ഇന്ധനച്ചെലവ് – ₨ 4.37
വില – ₨ 5.23-7.92 ലക്ഷം
മാരുതി വാഗൺ ആർ
ടോൾബോയ് ഡിസൈനുമായി 1999 ൽ ആണ് വാഗൺ ആർ വിപണിയിലെത്തുന്നത്. 20 ലക്ഷത്തിലധികം വാഗൺ ആറുകളാണ് ഇക്കാലയളവിൽ മാരുതി വിറ്റത്. ഇപ്പോൾ വിപണിയിലുള്ളത് മൂന്നാം തലമുറ. പ്രായമുള്ളവർക്കും ഉയരമേറിയവർക്കും സൗകര്യപ്രദമായ വാഹനം എന്ന സവിശേഷതയാണ് ഇതിനുള്ളത്. 1.0 ലീറ്റർ 1.2 ലീറ്റർ എന്നീ രണ്ട് എൻജിൻ ഒാപ്ഷനുകളുണ്ട്. ഇതിൽ ഇന്ധനക്ഷമതയേറിയത് 1.0 ലീറ്റർ എൻജിനാണ്–ലീറ്ററിന് 21.7 കിലോമീറ്റർ. 1.2 ലീറ്ററിന്റെ ഇന്ധനക്ഷമത 20.52. മാന്വൽ എഎംടി ഗിയർബോക്സുകളുണ്ട്. രണ്ടിനും മൈലേജ് ഒരേപോലെതന്നെ.
ആദ്യ സർവീസ് -1 മാസം/ 1,000 കി.മീ
രണ്ടാം സർവീസ്– 6 മാസം /5,000 കി.മീ
മൂന്നാം സർവീസ്–1 വർഷം / 10,000 കി.മീ
ഒരു വർഷത്തേക്കു സർവീസ് ചെലവ്- ₨ 1,550
ഇന്ധനക്ഷമത ലീറ്ററിന് 20.52 കി.മീ
വില – ₨ 4.84–5.76 ലക്ഷം
English Summary: Top 10 Most Fuel Efficient Petrol Cars in India