പുതിയ സ്പീക്കേഴ്സ് ക്ലബുമായി കെഎസ്‌സിഎ വനിതാവിഭാഗം

Mail This Article
×
മനാമ∙ കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (കെഎസ്‌സിഎ) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടർന്നു വന്ന പ്രസംഗ, നേതൃത്വ പരിശീലന കളരിയുടെ സമാപനവും പുതിയ സ്‌പീക്കേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. ഡോ. ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കെഎസ്‌സിഎ പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
പ്രദീപ് പുറവങ്കര, മദൻ മോഹൻ അമ്പാട്ട്, സതീഷ് നായർ, ലേഡീസ് വിങ് കൺവീനർ സുമിത്ര പ്രവീൺ, വൈസ് പ്രസിഡന്റ് ഗോപകുമാർ, രമ സന്തോഷ്, ലീബ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസംഗ കളരിയുടെ മെന്റർ വിശ്വനാഥൻ ഭാസ്കരനെ ആദരിച്ചു. സ്പീക്കേഴ്സ് ക്ലബിൽ ചേരാൻ ഫോൺ: 39147270, 39628609.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.