ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് മാതൃകയിൽ ഇന്തൊനീഷ്യയിൽ പള്ളി
Mail This Article
അബുദാബി∙ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ തനിപകർപ്പായ പള്ളി ഇന്തൊനീഷ്യയിൽ ഉദ്ഘാടനം ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ചേർന്നാണ് സോളോയിലെ പള്ളി വിശ്വാസികൾക്കായ് സമർപ്പിച്ചത്.
ജി 20 ഉച്ചകോടിക്ക് എത്തിയതായിരുന്നു ഷെയ്ഖ് മുഹമ്മദ്. ഇരുനേതാക്കളും പള്ളിയിൽ ഒരുമിച്ച് പ്രാർഥന നടത്തി. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന പള്ളി ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ പ്രതിഫലിക്കുന്നെന്ന് ഷെയ്ഖ് മുഹമ്മദ് പിന്നീട് ട്വിറ്ററിൽ കുറിച്ചു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥം നിർമിച്ച മസ്ജിദിൽ 10,000 പേർക്കു പ്രാർഥിക്കാൻ സൗകര്യമുണ്ട്.
English Summary: President Sheikh Mohamed attends inauguration of Sheikh Zayed Grand Mosque in Indonesia.