സൗദിയിൽ ജിയോളജിക്കൽ റിസ്ക് ബേസ് പ്ലാറ്റ്ഫോം ആരംഭിച്ചു

Mail This Article
ജിദ്ദ∙ പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിൽ സമൂഹത്തെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഡിജിറ്റൽ സയന്റിഫിക് പ്ലാറ്റ്ഫോമായ ജിയോളജിക്കൽ റിസ്ക് ബേസ് പ്ലാറ്റ്ഫോം സൗദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) ആരംഭിച്ചു. സൗദി അറേബ്യയിലും പരിസരങ്ങളിലുമുള്ള ഭൂകമ്പ ഡാറ്റയും ഭൂകമ്പങ്ങളും ഭൂപടങ്ങളുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അടങ്ങിയിരിക്കുന്നു. വ്യവസായ, ധാതു വിഭവശേഷി മന്ത്രിയും എസ്‌ജിഎസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ബന്ദർ അൽ ഖുറൈഫ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു.
അതോറിറ്റിയുടെ 44-ാമത് ഡയറക്ടർ ബോർഡ് യോഗത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ഭാവിയിൽ അപകടസാധ്യതകൾ തടയുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിന് പ്ലാറ്റ്ഫോം സംഭാവന നൽകുമെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ദ്രുതഗതിയിൽ അറിയിപ്പ് ലഭ്യമാക്കാനുള്ള അവസരമാണ് നിലവിൽ വന്നത്.