ADVERTISEMENT

ദുബായ്∙ പുതിയ ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ.സുഹൈൽ നജ്ജാറും ബുർജീൽ ഹോൾഡിങ്സും തമ്മിൽ ധാരണയായി. അപൂർവ നാഡീരോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിൽ വിദഗ്ധനായ ഡോ.സുഹൈൽ നജ്ജാറിന്റെ ജീവിതം ‘ബ്രെയിൻ ഓൺ ഫയർ’ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ചലച്ചിത്രമാക്കിയിരുന്നു.

 

'ഡോ. നജ്ജാർ ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ട്' എന്ന പേരിൽ സമഗ്ര ന്യൂറോ ചികിത്സാ കേന്ദ്രമാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥാപിക്കുക. ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സും ന്യൂയോർക്കിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ നോർത്ത് വെൽ ഹെൽത്തും ഡോ.സുഹൈൽ നജ്‌ജാറും സംയുക്തമായാണ് ചികിത്സാ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.

 

ന്യൂയോർക്കിൽ ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ, ഡോ. നജ്ജാർ, നോർത്ത് വെൽ അധികൃതർ എന്നിവർ ചേർന്നു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഓട്ടോ ഇമ്യൂൺ ബ്രെയിൻ ഡിസോർഡർ, അപസ്മാരം, പാർക്കിൻസൺസ്, ചലന വൈകല്യങ്ങൾ, പീഡിയാട്രിക് ന്യൂറോളജി, മൾട്ടിപ്പിൾ സ്ക്ലീറോസിസ് തുടങ്ങിയ നാഡീ രോഗങ്ങളുള്ള മുതിർന്നവർക്കും കുട്ടികൾക്കും അത്യാധുനിക പരിചരണം  ലഭ്യമാക്കും. ന്യൂയോർക്ക് സർവകലാശാലയുടെ ചരിത്രത്തിൽ  നാഡീരോഗ സംബന്ധമായ നിർണായക കണ്ടെത്തലുകൾ നടത്തിയ ഡോക്ടറാണ് നജ്ജാർ.

 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടർ സൂസന്ന കഹാൽ രചിച്ച ‘ബ്രെയിൻ ഓൺ ഫയർ’ എന്ന പുസ്തകത്തിലൂടെയാണ് നജ്ജാർ ശ്രദ്ധേയനായത്. കഹാലിന്റെ ജീവിതം താറുമാറാക്കിയ ആന്റി എൻഎംഡിഎ റിസപ്റ്റർ എൻസെഫലൈറ്റിസ് എന്ന അപൂർവ രോഗം കൃത്യമായി നിർണയിച്ചു ചികിത്സിച്ചത് ഡോ. നജ്ജാറാണ്. 2016-ൽ ഈ പുസ്തകം നെറ്റ്ഫ്ലിക്സ് സിനിമയാക്കി.

English Summary: Burjeel Holdings to launch neuroscience institute in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com