ബുർജീൽ ഹോൾഡിങ്‌സ് സൗദിയിൽ 8 ഫിസിയോതെറാബിയ സെന്റർ തുറന്നു
Mail This Article
അബുദാബി/റിയാദ്∙ ബുർജീൽ ഹോൾഡിങ്‌സ് സൗദി അറേബ്യയിൽ ഫിസിയോതെറപ്പി, റീഹാബിലിറ്റേഷൻ, വെൽനസ് സേവനങ്ങൾ നൽകുന്ന 8 പുതിയ ഫിസിയോതെറാബിയ സെന്‍ററുകൾ തുറന്നു. റിയാദ്, ജിദ്ദ, ദമാം, യാമ്പു, അൽഖോബാർ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. സൗദിയിലെ ഫിറ്റ്നസ് ഗ്രൂപ്പ് ലീജാം സ്‌പോർട്‌സുമായി ചേർന്നാണ് പദ്ധതി. രോഗപ്രതിരോധവും ശാരീരിക ക്ഷമതയും മുൻനിർത്തിയാണ് സേവനങ്ങൾ. ഇൻഷുറൻസ് കവറേജും ഉറപ്പാക്കും.
2025 അവസാനത്തോടെ കേന്ദ്രങ്ങളുടെ എണ്ണം 60 ആക്കി വർധിപ്പിക്കുമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. ഫിയോതെറാബിയയിൽ എല്ലാ പ്രായത്തിലുമുള്ളവർക്ക് സേവനങ്ങൾ ലഭ്യമാണ്. മസ്കുലോസ്കെലെറ്റൽ പുനരധിവാസം, റോബോട്ടിക്സ് ഉപയോഗിച്ചുള്ള ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, പീഡിയാട്രിക് റീഹാബിലിറ്റേഷൻ, സ്പോർട്സ് പരുക്കുകളുടെ റീഹാബിലിറ്റേഷൻ, നട്ടെല്ല്, ബാക്ക് റീഹാബിലിറ്റേഷൻ, ഹൈപ്പർബാരിക് ഓക്സിജൻ തെറപ്പി എന്നിവ ഇതിൽ ഉൾപ്പെടും.