ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ് ∙ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും  ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പൊലീസ് വെളിപ്പെടുത്തി. 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടങ്ങളുടെ മറ്റു വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 2024 ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 7,800 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും 4,474 ഇ-സ്കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായും പൊലീസ് പറഞ്ഞു. അതായത് പ്രതിദിനം ശരാശരി 43 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും 24 ഇ-സ്കൂട്ടറുകൾ അല്ലെങ്കിൽ സൈക്കിളുകൾ  അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. 

ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും അനധികൃത സ്ഥലങ്ങളിലോ പൊതുവഴികളിലോ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗെയ്തി മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗമുള്ള റോഡുകളിൽ വാഹനമോടിക്കുക, അപകടകരമായ രീതിയിൽ ഓടിക്കുക, ഇ-സ്കൂട്ടറിൽ യാത്രക്കാരെ കയറ്റുക, തുടങ്ങിയ നിയമലംഘനങ്ങൾക്ക് 300 ദിർഹം വരെ പിഴ ഈടാക്കും. നിയുക്ത പാതകളിൽ ഒാടിക്കാനും ഉചിതമായ വസ്ത്രങ്ങളും ഹെൽമെറ്റുകളും ധരിക്കാനും നിർദേശിച്ചു. നിയമലംഘനങ്ങൾ  പൊലീസ് ആപ്പ് വഴിയോ 901 നമ്പറിലോ  അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിലെ താമസക്കാരുടെ ഒരു ജനപ്രിയ ഗതാഗത മാർഗമായി ഇ-സ്കൂട്ടറുകൾ മാറിയിരിക്കുന്നു. എങ്കിലും ഇ-സ്‌കൂട്ടർ ഉപയോക്താക്കൾ അശ്രദ്ധമായി ഓടിക്കുന്നതായി കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും പരാതിപ്പെടുന്നു. 

English Summary:

Dubai Police said four people lost their lives in an accident involving e-scooters

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com