ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ്  പുതിയ ഫാർമസി. ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും എത്തിപ്പിടിക്കാനാവുന്നതുമാക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിൽ 25 ഡിസ്കൗണ്ട് ഫാർമസി സ്റ്റോറുകളുടെ ശൃംഖല അവതരിപ്പിക്കാനും ഗ്രൂപ്പ് പദ്ധതിയിടതായി അധികൃതർ പറഞ്ഞു. 

 8,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിന്‍റെ ഉദ്ഘാടന ചടങ്ങിൽ പൊതുമേഖലയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും പ്രമുഖർ സംബന്ധിച്ചു.  യുഎഇയിലെ എല്ലാവർക്കും ആരോഗ്യ സംരക്ഷണവും ക്ഷേമവും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ നാസർ പറഞ്ഞു. കുറഞ്ഞ നിരക്കിൽ മരുന്നു ലഭ്യമാകുന്ന ഫാർമസി ആരംഭിക്കുന്നതോടെ 500-ലേറെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള 30,000-ലേറെ ഉൽപന്നങ്ങൾ  25 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. 

യുഎഇയിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും അവർ എവിടെയായിരുന്നാലും ലൈഫ് ഫാർമസിയുമായി ബന്ധപ്പെടാവുന്നതാണ്. വിപുലീകരിക്കുന്ന നെറ്റ്‌വർക്ക് ഉപയോഗിച്ച് രാജ്യത്തെ ഏത് സ്ഥലത്തുനിന്നും 30 മിനിറ്റിനുള്ളിൽ ഔട്ട്‌ലെറ്റുകളിലൊന്നിലെത്താം. ആരോഗ്യ ഉൽപന്നങ്ങൾ സാമ്പത്തിക പരിമിതികളുള്ളവർക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നുവെന്ന് ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പിന്‍റെ സിഇഒ ജോബിലാൽ എം. വാവച്ചൻ പറഞ്ഞു. 

സ്റ്റോറിന്‍റെ മെമ്പർഷിപ്പ് പ്രോഗ്രാം യുഎഇയിലെല്ലായിടത്തുമുള്ള 3,000 മുതൽ 4,000 വരെ ചെറുകിട ഫാർമസികൾക്ക് പ്രയോജനം ചെയ്യും. മരുന്നുകൾ, വിറ്റാമിനുകൾ, സപ്ലിമെൻ്റുകൾ, ചർമസംരക്ഷണം, സൗന്ദര്യം, കായിക പോഷണം, അമ്മയ്ക്കും കുഞ്ഞിനും പരിചരണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.

മധ്യപൂർവദേശത്ത് എല്ലായിടത്തും 490-ലേറെ ഫാർമസികൾ, ഹെൽത്ത് ആൻഡ് വെൽനസ് സ്റ്റോറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുള്ള ലൈഫ് ഫാർമസി, മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും മുതൽ ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും ജീവിതശൈലി ഉൽപന്നങ്ങളും വരെ ലൈഫ് ഫാർമസി ഉറപ്പാക്കും.

English Summary:

Malayali With the First 'Discount Medicine Shop' in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com