ദെയ്റയിൽ പുതിയ താമസ സമുച്ചയവുമായി ഫ്ലോറ

Mail This Article
ദുബായ് ∙ രാജ്യത്ത് ഹോസ്പ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ മലയാള സംരംഭമായ ഫ്ലോറ ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സംരംഭം പ്രഖ്യാപിച്ചു. 250 കോടി രൂപയുടെ പാർപ്പിട സമുച്ചയമാണ് ആദ്യ ഘട്ടത്തിൽ ഫ്ലോറ റിയാൽറ്റി നിർമിക്കുന്നത്.
ദെയ്റയിൽ ദുബായ് ഐലൻഡിൽ ബീച്ചിനു തൊട്ടടുത്താണ് 3 ടവറുകളായി ഫ്ലോ ഐൽ എന്ന പേരിൽ പുതിയ പാർപ്പിട സമുച്ചയം വരുന്നത്. 1, 2, 3 മുറികളുള്ള അപ്പാർട്മെന്റുകളിൽ, ജിം, പാർക്ക്, വോക്ക് വേ, സ്പാ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 4 റിയൽ എസ്റ്റേറ്റ് പദ്ധതികൾ കൂടി വൈകാതെ പ്രഖ്യാപിക്കുമെന്ന് ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസൻ, റിയൽറ്റി വിഭാഗം മാനേജിങ് ഡയറക്ടർ നൂറുദ്ദീൻ ബാബു, സിഇഒ മുഹമ്മദ് റാഫി എന്നിവർ അറിയിച്ചു.
ഫ്ലോറ ഐലിൽ 251 അപ്പാർട്മെന്റുകൾ ഉണ്ടായിരിക്കും. നേരത്തെ ഇമാർ ഗ്രൂപ്പമായി ചേർന്ന് ബുർജ് റോയൽ ഡൗൺടൗൺ എന്ന പേരിൽ റിയൽ എസ്റ്റേറ്റ് പദ്ധതി ഫ്ലോറ നടപ്പാക്കിയിരുന്നു.