പ്രതിശ്രുതവധുവിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

Mail This Article
കയ്റോ ∙ പ്രതിശ്രുതവധുവിനെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അപ്പര്‍ ഈജിപ്തിലെ മിന്‍യ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിനെ ഈജിപ്ഷ്യന്‍ മുഫ്തി പിന്തുണച്ചതിനെ തുടര്‍ന്നാണ് പ്രതിക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചത്. പ്രതി മോഷണം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
അപ്പര്‍ ഈജിപ്തിലെ ബനീ മസാറില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ഖബര്‍സ്ഥാനില്‍ മുഖത്തും ശിരസ്സിലും പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി അല്‍ശൈഖ് അതാ ഗ്രാമവാസികള്‍ ബനീ മസാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന, 27 കാരിയായ മിന്നയുടെതാണ് മൃതദേഹമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ വിവാഹ നിശ്ചയം ദിവസങ്ങള്‍ക്കു മുന്‍പാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിന് തയാറെടുത്തുവന്ന യുവതിയെ കാണാതായതായി ബന്ധുക്കള്‍ സുരക്ഷാ വകുപ്പുകളെ അറിയിച്ചിരുന്നു.