ADVERTISEMENT

ഷാർജ ∙ റമസാനിൽ  ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു റീട്ടെയ്ൽ. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്. വിലസ്ഥിരത ഉറപ്പാക്കി 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനവും ഏർപ്പെടുത്തി.

ഹെൽത്തി റമസാൻ ക്യാംപെയ്ന്റെ ഭാഗമായി ഷുഗർഫ്രീ ഉത്പന്നങ്ങൾ അടക്കം സ്പെഷ്യൽ ഭക്ഷണവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സ്പെഷൽ സ്വീറ്റ് ട്രീറ്റ്സ് ക്യാംപെയ്ൻ ഉൾപ്പടെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

 മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്റെ ഡിസ്കൗണ്ട് സ്റ്റോറുകളായ ലോട്ടിലും ആകർഷകമായ റമസാൻ ഓഫറുകളാണ് ഉള്ളത്. ഒട്ടേറെ ഉത്പന്നങ്ങൾക്ക് 19 ദിർഹത്തിൽ താഴെ മാത്രമാണ് വില. ഇതുകൂടാതെ മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

‌ഫാഷൻ ഉത്പന്നങ്ങളുമായി റിയോ സ്റ്റോറുകളിലും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.  റമസാൻ ഷോപ്പിങ് ഏറ്റവും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളുമായി കൂടി സഹകരിച്ച്  വിപുലമായ സൗകര്യങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും മികച്ച ഓഫറുകളാണ് ഇത്തവണത്തേത് എന്നും ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു.

കോംബോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രിൽഡ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരമാണ് ലുലുവിൽ ലഭിക്കുക. ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷൽ റിവാർഡ് പോയിന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ചാരിറ്റി ഗിഫ്റ്റ് കാർഡ് സേവനം അടക്കം ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ ഗ്ലോബൽ ഡയറക്ടർ എം.എ.സലീം അലി, ഗ്ലോബൽ റിട്ടെയിൽ ഡയറക്ടർർ ഷാബു അബ്ദുൽ മജീദ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ, ഡയറക്ടർ മുജീബ് റഹ്മാൻ, പിആർ തലവൻ ഇയാദ് മുഹമ്മദ്, റീട്ടെയിൽ ഓപറേഷൻ മാനേജർ പീറ്റർ മാർട്ടിൻ എന്നിവരും സംബന്ധിച്ചു.

English Summary:

Lulu Retail has assured customers of quality products at affordable prices during Ramadan.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com