2024ൽ സൗദി വിമാനത്താവളങ്ങളിൽ 128 ദശലക്ഷം യാത്രക്കാർ

Mail This Article
റിയാദ് ∙ 2024ൽ സൗദി വിമാനത്താവളങ്ങളിൽ 128 ദശലക്ഷം യാത്രക്കാർ എത്തിയതായി റിപ്പോർട്ട്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ എയർ ട്രാഫിക് 2024 റിപ്പോർട്ട് അനുസരിച്ചാണ് 2024-ൽ സൗദി വിമാനത്താവളങ്ങൾ 128 ദശലക്ഷം യാത്രക്കാർ എത്തിയതായി വെളിപ്പെടുത്തിയത്.
മുൻ വർഷത്തേക്കാൾ 15 ശതമാനം വർധനയും കോവിഡിന് മുൻപുള്ളതിനെ അപേക്ഷിച്ച് 25 ശതമാനം വർധനയും രേഖപ്പെടുത്തി. 59 ദശലക്ഷം യാത്രക്കാർ ആഭ്യന്തര വിമാനങ്ങളിലും 69 ദശലക്ഷം രാജ്യാന്തര റൂട്ടുകളിലും യാത്ര ചെയ്തു. 2023 നെ അപേക്ഷിച്ച് സൗദി വിമാനത്താവളങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 11 ശതമാനം വർധിച്ചു.
ലോകമെമ്പാടുമുള്ള 170 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇപ്പോൾ രാജ്യം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എയർ കണക്ടിവിറ്റിയും 16 ശതമാനം വർധിച്ചു. എയർ കാർഗോ പ്രവർത്തനങ്ങൾ 34 ശതമാനം വർധിച്ച് 2024ൽ 1.2 ദശലക്ഷം ടൺ കവിഞ്ഞു. മൊത്തം 1.17 ദശലക്ഷം ടണ്ണുള്ള ഈ ചരക്കിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്തത് രാജ്യത്തിന്റെ ഏറ്റവും വലിയ മൂന്ന് വിമാനത്താവളങ്ങളാണ്. മെയ് 9 മുതൽ ജൂലൈ 21 വരെ നീണ്ടുനിന്ന ഹജ് സീസണിൽ 1.5 ദശലക്ഷം തീർഥാടകർ രാജ്യത്തെത്തിയതോടെ വിമാന ഗതാഗതത്തിൽ ശ്രദ്ധേയമായ കുതിപ്പ് ഉണ്ടായി.