ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ  ആകാശത്ത് വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന് ഏപ്രിൽ 3ന് തുടക്കമാകും. ഖത്തറി ദിയാറുമായി സഹകരിച്ച് വിസിറ്റ്  ഖത്തർ  സംഘടിപ്പിക്കുന്ന സ്കൈ ഫെസ്റ്റിവൽ ഗൾഫ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാണെന്ന് സംഘാടകരായ ഖത്തർ ടൂറിസം വിശദമാക്കി. 

ലുസെയ്​ലിലെ അൽ സദ്ദ് പ്ലാസയിൽ നടക്കുന്ന ഫെസ്റ്റിവൽ ഇത്തവണത്തെ   ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫെസ്റ്റിവൽ മാറ്റ് കൂട്ടും.   രാജ്യാന്തര  എയറോബാറ്റിക്സ്, സ്കൈ ഡൈവിംഗ്, സ്കൈറൈറ്റിങ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെയുളള ആകാശ പ്രകടനങ്ങൾ ലുസെയ്ൽ  സ്കൈ ഫെസ്റ്റിവലിൽ ഉണ്ടാകും . ലേസർ ഡിസ്പ്ലേകൾ, ആകാശ പൈറോടെക്നിക്കുകൾ എന്നിവ ഉപയോഗിച്ച്  സൃഷ്ടിക്കുന്ന വിമാനങ്ങളുടെ രൂപങ്ങൾ, ഡ്രോൺ ഷോകളും പ്രേക്ഷകർക്ക് കാണാം.

ആകാശ കാഴ്ചകൾക്കപ്പുറം  വിവിധ രുചികളിലുള്ള വിപുലമായി ഫുഡ് പ്രദർശനവും   നടക്കും . കുട്ടികൾക്കും  കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങൾ , കാലപ്രദർശനങ്ങൾ, വിനോദ പരിപാടികൾ  തുടങ്ങിയവയും  അരങ്ങേറും. ഏപ്രിൽ 5 നാണ് ഫെസ്റ്റിവൽ സമാപിക്കുന്നത്. ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 മണി വരെയാണ് മേളയിലേക്ക് പ്രവേശനം. 

English Summary:

Visit Qatar, a subsidiary of Qatar Tourism, announced that the Lusail Sky Festival, which will take place in Lusail from April 3 to 5, 2025, will be awe-inspiring in Qatar’s skies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com