ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈത്ത് (ഐഎഎഫ് ) മംഗഫ് കലാസദന്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഐഎഎഫ് പ്രസിഡന്റ് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹിക പ്രവര്‍ത്തക ഡോ. സുശോഭന സുജിത് നായര്‍ ഉദ്‌ഘാടനം ചെയ്തു.
റയാന്‍ ഖലീല്‍ മുഖ്യ പ്രഭാഷണം നടത്തി. ലോക കേരള മുന്‍ സഭാംഗം ഉണ്ണിമായ, അനില്‍ പി അലക്‌സ്, അനിയന്‍ കുഞ്ഞു പാപ്പച്ചന്‍ (വെല്‍ഫെയര്‍ കേരള), സിനി നിജിന്‍(കോട്ടയം അസോസിയേഷന്‍), കൃഷ്ണകുമാര്‍ (കെഎഫ്ഇ), അന്‍ഫാല്‍, ജിനു വൈക്യത്ത്, രാജീവ് ദേവനന്ദനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ ആര്‍ട്ട് ഫെഡറഷന്റെ ഉപഹാരം പ്രസിഡന്റ് ഷെറിന്‍ മാത്യു മുഖ്യപ്രഭാഷകന്‍ റയാന്‍ ഖലീലിന് നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍ സ്വാഗതവും ട്രഷറര്‍ ലിജോ നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കണ്‍വീനര്‍ കണ്ണന്‍ശിവന്‍, പ്രതീഷ്, ജെറി, അനൂപ്, പ്രിയ എന്നിവരുടെ നേതൃത്വം നല്‍കി. യോഗം കള്‍ചറല്‍ സെക്രട്ടറി നിര്‍മ്മലാദേവി ഏകോപിപ്പിച്ചു.
