ഫോമാ വുമൻസ് റപ്പായി പ്രഫസർ കൊച്ചുറാണി ജോസഫ് മൽസരിക്കുന്നു

Mail This Article
മക്കാലൻ/ടെക്സസ് ∙ ഫോമാ 2022-24 കാലഘട്ടത്തിലേക്ക് വനിതാ പ്രതിനിധിയായി മത്സരിക്കുകയാണ്, ടെക്സാസ് സംസ്ഥാനത്തിലെ ഹൂസ്റ്റനടുത്ത് മക്കാലനിൽ നിന്നും കൊച്ചുറാണി ജോസഫ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് റിയോ ഗ്രാൻഡേ വാലിയിലെ നഴ്സിംഗ് സ്ക്കൂളിൽ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രഫസറായി സേവനം അനുഷ്ഠിക്കുകയാണ് കൊച്ചറാണി.
കേരളാ അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡേ വാലിയെ പ്രതിനിധീകരിച്ചാണ് കൊച്ചുറാണി മത്സര രംഗത്ത് വരുന്നത്. സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ച കൊച്ചുറാണി, തന്റെ പ്രവർത്തന മണ്ഡലമായ ആരോഗ്യ രംഗത്ത് നിന്നു കൊണ്ട് ഫോമായിൽ മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യം ഇടുന്നത്.
പ്രിവന്റീവ് കെയറിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന കൊച്ചുറാണി, നോർത്ത് അമേരിക്കൻ മലയാളി കുട്ടികളുടെയും യുവതി - യുവാക്കളുടെയും ഇടയിൽ, പ്രമേഹം ഒബീസിറ്റി മുതലായ പ്രശ്നങ്ങൾ ഡയറ്റ്, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 1999-ൽ അമേരിക്കയിലെ റ്റാമ്പയിലെത്തിയ കൊച്ചുറാണി, ഭർത്താവ് എബ്രഹാം ജോസഫ്, മക്കളായ എബിൻ, മീരാ, ടോമി എന്നിവരോടൊപ്പം 2004 മുതൽ മക്കാലനിലാണ് താമസം.