പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിൽ; ട്രംപ്, കമല ചർച്ചയിൽ സ്ഥിരീകരണമില്ല
Mail This Article
ന്യൂഡൽഹി ∙ 3 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിലേക്ക് പുറപ്പെടും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തും.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെ മോദി സന്ദർശിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മോദിയെ അടുത്ത ആഴ്ച കാണുമെന്ന ട്രംപിന്റെ പ്രസ്താവന സ്ഥിരീകരിക്കാൻ വിദേശകാര്യമന്ത്രാലയം തയാറായില്ല.
ട്രംപിനു പുറമേ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെ കാണുമോയെന്നും വ്യക്തമല്ല. ക്വാഡ് ഉച്ചകോടിക്കു പുറമേ യുഎൻ പൊതുസഭയിലെ ‘സമ്മിറ്റ് ഓഫ് ദ് ഫ്യൂച്ചറി’ൽ പ്രസംഗിക്കും. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങൾ. യുഎസിലെ പ്രമുഖ ടെക് സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. 24ന് വൈകിട്ട് തിരിച്ചെത്തും.