ഒഹായോയിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തികാൻ ധനസമാഹരണം ആരംഭിച്ചു

Mail This Article
ഒഹായോ ∙ കഴിഞ്ഞ ദിവസം യുഎസിലെ ഒഹായോയിൽ അന്തരിച്ച മലയാളി സാജു വർഗീസിന്റെ (46) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ധനസമാബരണം ആരംഭിച്ച് കുടുംബം.
ഒഹായോയിലെ ഡേറ്റൺ സിറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഡേറ്റണിലെ കെറ്ററിങ് ഹെൽത്തിൽ നഴ്‌സായ ഷൈ ഡാനിയേൽ ആണ് ഭാര്യ. മക്കൾ: അലൻ വി.സാജു, ആൻഡ്രിയ മറിയം സാജു. മാവേലിക്കര ചെറുകോൽ മുള്ളൂറ്റിൽ ചാക്കോ വർഗീസ്, പൊന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. സന്തോഷ്, ഷെറിൻ എന്നിവർ സഹോദരങ്ങളാണ്.
നാട്ടിൽ ചെറുകോൽ മാർത്തോമ്മാ പള്ളിയിലെ അംഗങ്ങളാണ് സാജുവും കുടുംബവും. സംസ്‌കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഡേറ്റൺ മലയാളി അസോസിയേഷനാണ് ഗോ ഫണ്ട് വഴിയുള്ള ധനസമാഹരണത്തിന് നേത്രത്വം നൽകുന്നത്. https://www.gofundme.com/.../help-sajuvarghese-final...@everyone