ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങൾക്ക് ‘വൈറൽ’ എന്ന വാക്ക് അത്ര പുതുമയൊന്നും അല്ല. എന്നാൽ ഇപ്പോൾ ട്വിറ്ററിലടക്കം വൈറലായി കൊണ്ടിരിക്കുന്നത് ഏതെങ്കിലും പോസ്റ്റോ, വിഡിയോയോ, ചിത്രമോ ഒന്നുമല്ല, മറിച്ച് നാട്ടിലെങ്ങും പടർന്നു പിടിച്ചിരിക്കുന്ന വൈറൽ പനിയാണ്. ട്വിറ്റർ തുറന്നാൽ പനിയും ജലദോഷവും പിടിച്ചവരെ കൊണ്ട് തട്ടി മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ബെംഗളൂരുവും ഹൈദരാബാദും ഡൽഹിയും എന്നു വേണ്ട കൊച്ചിയിലും തിരുവനന്തപുരത്തും വരെ സർവത്ര പേർക്കും പനി പിടിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. തൊണ്ടവേദന, പനി, ജലദോഷം പോലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് പലരും പരാതിപ്പെടുന്നത്. മുൻപെല്ലാം നാലോ അഞ്ചോ ദിവസം കൊണ്ട് മാറുന്ന വൈറൽ പനി ഇപ്പോൾ ആഴ്ചകളും, ചിലരിൽ ഒരു മാസവുമൊക്കെ നീണ്ടു നിൽക്കുന്നതായി സമൂഹ മാധ്യമങ്ങളിലെ ‘വൈറൽ’ പോസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഗവൺമെന്റ്, സ്വകാര്യ ഓഫിസുകളിലെല്ലാം മെഡിക്കൽ ലീവുകളുടെ പ്രളയമാണത്രേ. 

 

രണ്ടാഴ്ചയിലധികം നീണ്ട വൈറൽ പനിയും ചുമയും തനിക്ക് കഴിഞ്ഞ രണ്ട് മാസങ്ങളിലും ഓരോ തവണ ഉണ്ടായതായി ഡോ. മഹിപാൽസിങ് റാത്തോഡ് എന്ന ട്വിറ്റർ ഉപയോക്താവിന്റെ പോസ്റ്റ് ഉദ്ധരിച്ച് ദ ഷില്ലോങ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സെലിബ്രിറ്റികളടക്കം പലരും വൈറൽ പനിയെ പറ്റി ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നുണ്ട്. 

 

എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസാണ് നാട്ടിൽ പടർന്ന് പിടിക്കുന്ന പനിക്ക് പിന്നിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ട്വിറ്ററിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു. അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടർമാർ കുറിച്ച് നൽകരുതെന്നും അസോസിയേഷൻ അഭ്യർഥിക്കുന്നു. അനാവശ്യമായി അസിത്രോമൈസിൻ, അമോക്സിക്ലാവ് പോലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ആന്റി ബയോട്ടിക് പ്രതിരോധം ശരീരത്തിലുണ്ടായി, ഭാവിയിൽ ഇവ പ്രയോജനം ചെയ്യാത്ത അവസ്ഥയുണ്ടാക്കുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Content Summary: Are you suffering from viral fever and throat infection? 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com