ADVERTISEMENT

ചുറ്റും അണുക്കളും രോഗങ്ങളുമുള്ള പരിതസ്ഥിതിയില്‍ രോഗം വരാതെ കാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റു രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.

 

1. കൈകള്‍ കഴുകാം

കോവിഡ് കാലത്ത് നാം പിന്തുടര്‍ന്ന ഒരു നല്ല ശീലമാണ് കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക എന്നത്. നാം എന്ത് ചെയ്യാനും കൈകളെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ ഇവ എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. കൈകളുടെ വൃത്തി ബാക്ടീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കാതിരിക്കാൻ  സഹായിക്കും. 

 

2. ചുമയ്ക്കുമ്പോഴും  തുമ്മുമ്പോഴും  മുഖം മൂടി വയ്ക്കുക

ഒരിക്കലും കൈകളിലേക്കോ പുറത്തെ വായുവിലേക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുക. ഇത് അന്തരീക്ഷത്തിലേക്കും കൈകളിലേക്കും അണുക്കളെ പരത്താം. ഇതിനാല്‍ കര്‍ച്ചീഫോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുകയോ അല്ലെങ്കില്‍ കൈമുട്ടുകളിലേക്ക് തുമ്മുകയോ ചെയ്യുക. 

 

3. മാസ്ക് ഉപയോഗിക്കാം

രോഗങ്ങളുള്ളവര്‍ കോവിഡ് കാലത്തെ പോലെ പുറത്തിറങ്ങുമ്പോൾ  നിര്‍ബന്ധമായും മാസ്ക് ധരിക്കുക. രോഗികളുമായി ഇടപെടേണ്ടി വരുന്നവരും മാസ്ക് ഉപയോഗിക്കുന്നത് അണുക്കള്‍ അതിവേഗം ശരീരത്തില്‍ പ്രവേശിക്കുന്നത് തടയും. 

 

4. മുറിവുകളില്‍ തൊടരുത്

ശരീരത്തില്‍ എന്തെങ്കിലും മുറിവോ മുറിവ് ഉണങ്ങി തുടങ്ങിയ ഇടങ്ങളോ മുഖക്കുരുവോ ഒക്കെ ഉണ്ടെങ്കില്‍ അവിടെ ഇടയ്ക്കിടെ തൊട്ടുകൊണ്ടിരിക്കുന്ന ശീലം ഒഴിവാക്കുക. മുറിവ് കരിയുന്ന ഇടത്ത് ചൊറിച്ചില്‍ അനുഭവപ്പെടുമെന്നതിനാല്‍ ഇവിടെ സ്പര്‍ശിക്കാനുള്ള ഒരു തോന്നല്‍ ചിലര്‍ക്ക് ഉണ്ടാകാം. എന്നാല്‍ മുറിവുകളിലും കുരുക്കളിലുമൊക്കെ തൊടുന്നത് അണുബാധ പകരുന്നതിനുള്ള  സാധ്യത വര്‍ധിപ്പിക്കും. 

 

5. മുറിവുകള്‍ തുറന്ന് വയ്ക്കരുത്

മുറിവുകള്‍ ഉണ്ടായാല്‍ അവ നന്നായി കഴുകി അണുനാശിനികളോ മരുന്നോ പുരട്ടി മൂടി വയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മുറിവുകള്‍ തുറന്ന് വയ്ക്കുന്നത് പഴുപ്പും അണുക്കളും പടരാന്‍ ഇടയാക്കും. 

 

6. രോഗികളുമായുള്ള അടുത്ത ഇടപഴകൽ  കുറയ്ക്കുക

രോഗികളും രോഗികള്‍ ഉപയോഗിച്ച കര്‍ചീഫ്, ടിഷ്യൂ, നാപ്കിനുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയുമായുള്ള അടുത്ത ഇടപഴകൽ  കഴിവതും ഒഴിവാക്കുക.  അടിയന്തര ഘട്ടങ്ങളിലല്ലാതെ ആശുപത്രി സന്ദര്‍ശനങ്ങളും ഒഴിവാക്കേണ്ടതാണ്. 

Content Summary: How To Avoid Contracting Infectious Diseases?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com