ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം കരളിനെ ശുദ്ധിയാക്കാനും ബീറ്റ്റൂട്ട് ജ്യൂസിനു കഴിവുണ്ട്. എന്നാൽ ദിവസവും രാവിലെ വെറുംവയറ്റിൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. 

ദഹനക്കേട് 
ബീറ്റ്റൂട്ട് ജ്യൂസ് വെറുംവയറ്റിൽ കുടിക്കുന്നത് ദഹനക്കേട്, വായുകോപം, വയറു കമ്പിക്കൽ (Bloating) എന്നിവയ്ക്കു കാരണമാകും. 
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നവര്‍ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുകയും പെട്ടെന്ന് ബ്ലഡ് ഷുഗർ കുറയാനിടയാക്കുകയും ചെയ്യും. 

വൃക്കയിൽ കല്ല്
ദിവസവും വെറുംവയറ്റിൽ ബീറ്റ് റൂട്ട് ജ്യൂസ് കുടിച്ചാൽ വൃക്കകളിൽ ചെറിയ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. ബീറ്റ്റൂട്ടിൽ ഓക്സിലേറ്റ് അടങ്ങിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

മൂത്രത്തിന് നിറം മാറ്റം
ഇത് ഗുരുതരമായ ആരോഗ്യാവസ്ഥയൊന്നുമല്ലെങ്കിലും പരിശോധിക്കാതിരുന്നാൽ ഗുരുതരപ്രശ്നങ്ങളിലേക്കു നയിക്കും. ദിവസവും വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ അത് മൂത്രത്തിന്റെയും മലത്തിന്റെയും നിറം മാറ്റത്തിന് കാരണമാകും. ബീറ്റ്യൂറിയ എന്നാണ് ഇതിനു പേര്.
അധികമായി രക്തസമ്മർദം കുറയും
വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദം പെട്ടെന്ന് കുറയാൻ കാരണമാകും. അതുകൊണ്ട് തന്നെ ലോ ബിപി ഉള്ളവർ രാവിലെ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. 

അലർജി
അലർജി പ്രശ്നങ്ങൾ ഉള്ളവർ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കാം. ചർമത്തിൽ പാടുകൾ, മുഖത്തും ചുണ്ടുകളിലും വീക്കം, ശ്വസിക്കാൻ പ്രയാസം തുടങ്ങിയവ ഉണ്ടാകാം. 

കരളിനു ദോഷം
ബീറ്റ്റൂട്ടിൽ ധാരാളമായി അയൺ, കോപ്പർ, മറ്റ് ഹെവിമെറ്റലുകൾ ഇവയുണ്ട്. അതുകൊണ്ട് കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വെറുംവയറ്റിൽ ബീറ്റ്റൂട്ട്കഴിക്കുന്നത് ഒഴിവാക്കണം. 

ബീറ്റ്റൂട്ട് ജ്യൂസ് എപ്പോൾ കുടിക്കണം?
വീട്ടിൽത്തന്നെ തയാറാക്കാവുന്ന ഈ ആരോഗ്യപാനീയം കുടിക്കേണ്ട ശരിയായ സമയം പ്രഭാതഭക്ഷണത്തിനു ശേഷം ആണെന്ന് വിദഗ്ധർ പറയുന്നു. ചില പ്രത്യേക ആരോഗ്യാവസ്ഥകൾ ഉള്ളവർക്ക് മാത്രം വൈദ്യനിർദേശപ്രകാരം വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം. എന്നാൽ ബാക്കിയുള്ളവർ പ്രഭാതഭക്ഷണത്തിന് ശേഷം ഈ ജ്യൂസ് കുടിക്കുന്നതാണ് സുരക്ഷിതം.

English Summary:

Beetroot Juice Side Effects: Why You Shouldn't Drink It on an Empty Stomach. Beetroot Juice Health Benefits & Hidden Dangers. Beetroot Juice Side Effects: Digestive Issues, Low Blood Sugar & More.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com