ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നമുക്കു ശബ്ദമില്ലാതാകുന്ന അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു നിമിഷം അതേക്കുറിച്ചൊന്ന് ആലോചിക്കുക. എന്നിട്ട് തുടർന്നു വായിക്കുക. എല്ലാ കാര്യത്തിലും ശുചിത്വത്തെ കുറിച്ചു നമ്മൾ പറയാറുണ്ട്. എന്നാൽ ശബ്ദ ശുചിത്വത്തെ കുറിച്ചു ആരും കാര്യമായി ചിന്തിക്കാറില്ല. നമ്മുടെ ശബ്ദം ഇത്രയും മനോഹരമായി നാളെയും തുടരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറുമില്ല. ഗായകരും ഡബ്ബിങ് ആർട്ടിസ്റ്റുമാരും ഉൾപ്പെടെയുള്ള കലാകാരൻമാർ അവരുടെ ശബ്ദം നിലനിർത്താൻ പ്രത്യേക പരിഗണന നൽകാറുണ്ട്. അവർ മാത്രമല്ല, അധ്യാപകർ ഉൾപ്പെടെയുള്ളവർക്കും മികച്ച ശബ്ദം തൊഴിലിന്റെ ഭാഗമായി പ്രധാനപ്പെട്ടതാണ്. ശബ്ദം ജീവിതമാക്കിയ പ്രഫഷനലുകൾക്കു മാത്രമല്ല, നമ്മളോരോരുത്തർക്കും ശബ്ദം ജീവനാണ്. അതിനാൽ തന്നെ വോക്കൽ കോഡ് അഥവാ സ്വരനാള പാളിയെ പ്രത്യേകം കരുതണം. 

Read Also : മുഖവും ചുണ്ടും കോടിപ്പോകുന്ന ‘ബെൽസ് പാൾസിയെ’ പേടിക്കണോ?

ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. കാപ്പിയും ചായയും കാർബണേറ്റഡ് ഡ്രിങ്കുകളുമല്ല; തിളപ്പിച്ചാറിയ വെള്ളം. ജലാംശം നിലനിർത്താനും തൊണ്ട വരളാതിരിക്കാനും ഇതു സഹായിക്കും. മൂത്രത്തിന്റെ നിറം ഇളംമഞ്ഞയാകുന്നതു ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ സൂചനയാണ്.  ആൽക്കഹോൾ, ബീയർ, വൈൻ തുടങ്ങിയവയെല്ലാം പരമാവധി കുറയ്ക്കുക. പുകവലിയും സംസാരത്തിനു ഹാനികരമാണ്. ശ്വാസനാളത്തിലെ അർബുദത്തിനു വരെ ഇതു കാരണമാകും.  കൊടും ചൂടും തണുപ്പുമുള്ള തീവ്ര കാലാവസ്ഥകളിൽ സംസാരം കുറയ്ക്കുക. ഇത്തരം കാലാവസ്ഥകളിൽ തുടർച്ചയായി സംസാരിക്കുന്നത് വോക്കൽ കോഡിനു കേടുപാടുകൾ പറ്റാനിടയാക്കും. വോക്കൽ കോഡിനു ഹാനികരമായ തരത്തിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. 

തുടർച്ചയായി സംസാരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ 30 മിനിറ്റ് സംസാരിച്ച ശേഷം 10 മിനിറ്റ് വിശ്രമം നൽകുക. ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങളുണ്ടാകുമ്പോൾ സംസാരം പരമാവധി കുറയ്ക്കുക. മൊബൈൽ ഫോൺ സംസാരം പരമാവധി നിയന്ത്രിക്കുക. 

കൊറോണ വൈറസ് ഉൾപ്പെടെയുള്ള ചില വൈറസുകൾ ശ്വാസനാളത്തെ വല്ലാതെ ബാധിക്കുന്നതാണ്. വൈറൽ പനിയുള്ളപ്പോഴും കഫം കൂടിയാലും വോക്കൽ കോഡിൽ നീരു വന്നു ബുദ്ധിമുട്ടുണ്ടാകാറുണ്ട്. എരിവുള്ള ഭക്ഷണം കൂടുതൽ കഴിച്ചാൽ അസിഡിറ്റി കൂടി വോക്കൽ കോഡിൽ പ്രശ്നമാകും. പൊടി നിറഞ്ഞ വായു ദീർഘനേരം ശ്വസിക്കുന്നതു നമ്മുടെ വോക്കൽ കോഡിനെ ബാധിക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. അസുഖം ബാധിച്ചു തൊണ്ടയ്ക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ ഒരാഴ്ച മുതൽ 10 ദിവസം വരെ വിശ്രമം നൽകുക. 

(വിവരങ്ങൾ: ഡോ. ഇടിക്കുള കെ. മാത്യൂസ്, ഇഎൻടി വിഭാഗം മേധാവി, വിപിഎസ് ലേക്‌ഷോർ ആശുപത്രി) 

Content Summary : What causes vocal cords to weaken? Dr. Idiculla. K. Mathews Explains

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com