ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആരോഗ്യകരമായ ജീവിതത്തിന്‌ നല്ല ഉറക്കം അത്യാവശ്യമാണ്‌. എന്നാല്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലം പലര്‍ക്കും ഇത്‌ ലഭിക്കാറില്ല എന്ന്‌ മാത്രം. ഉറക്കത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കാനും നല്ല രീതിയില്‍ ഉറങ്ങാനും സഹായിക്കുന്ന 3-2-1 നിയമമാണ്‌ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ്‌. 

ഈ നിയമം വളരെ ലളിതമാണ്‌. മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഉറക്കത്തിന്‌ മൂന്ന്‌ മണിക്കൂര്‍ മുന്‍പ്‌ മദ്യം കുടിക്കുന്നത്‌ നിര്‍ത്തുക. ഉറക്കത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുന്‍പ്‌ തന്നെ അത്താഴം പൂര്‍ത്തിയാക്കുക. അതേ പോലെ ഉറങ്ങാന്‍ കിടക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ വെള്ളംകുടി നിര്‍ത്തുക. ഈ നിയമം പിന്തുടര്‍ന്നാല്‍ തടസ്സങ്ങള്‍ മാറ്റി ഉറക്കം സുഖപ്രദമാക്കാമെന്നാണ്‌ ഇത്‌ പിന്തുടരുന്നവര്‍ അഭിപ്രായപ്പെടുന്നത്‌. 

Representative Image. Photo Credit : Satoshi-K / iStockPhoto.com
Representative Image. Photo Credit : Satoshi-K / iStockPhoto.com

മദ്യം ഉറക്കത്തിന്റെ ചാക്രിക സ്വഭാവത്തെയും റാപ്പിഡ്‌ ഐ മൂവ്‌മെന്റ്‌ ഘട്ടത്തിലെ ഉറക്കത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്‌. ഉറക്കത്തിന്‌ മൂന്ന്‌ മണിക്കൂര്‍ മുന്‍പ്‌ മദ്യം കുടിക്കുന്നത്‌ നിര്‍ത്തുന്നത്‌ മദ്യത്തെ സംസ്‌കരിക്കാന്‍ ശരീരത്തിന്‌ അല്‍പം സാവകാശം നല്‍കും. അതേ പോലെ ഉറക്കത്തിന്‌ തൊട്ട്‌ മുന്‍പ്‌ ഭക്ഷണം കഴിക്കുന്നത്‌ ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥത, ആസിഡ്‌ റീഫ്‌ളക്‌സ്‌ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനയും നല്ല ഉറക്കത്തെ തടസ്സപ്പെടുത്താം. രണ്ട്‌ മണിക്കൂറിന്റെ ഇടവേള ഭക്ഷണശേഷം ഉറക്കത്തിന്‌ നല്‍കുന്നത്‌ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ നല്ല ഉറക്കം സാധ്യമാക്കും. 

ഉറങ്ങുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ വെള്ളം കുടിക്കുന്നത്‌ ഇടയ്‌ക്ക്‌ മൂത്രമൊഴിക്കാന്‍ പോകാന്‍ എഴുന്നേല്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കും. ഇതും സുഖകരമായ ഉറക്കത്തിന്‌ വിഘാതമാണ്‌. എന്നാല്‍ 3-2-1 നിയമം ചില തരം ആരോഗ്യ പ്രശ്‌നങ്ങളും ഡയറ്ററി ആവശ്യങ്ങളുമുള്ളവര്‍ക്ക്‌ അനുയോജ്യമാകണമെന്നില്ല എന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം ട്രെന്‍ഡി നിയമങ്ങള്‍ പിന്തുടരും മുന്‍പ്‌ ഡോക്ടര്‍മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടുന്നത്‌ നന്നായിരിക്കും.

English Summary:

Stop Drinking Water at THIS Time for Better Sleep? The 3-2-1 Rule Explained.The 3-2-1 Sleep Rule Explained.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com