ADVERTISEMENT

തിരുവനന്തപുരം ചന്തവിളയിൽ സ്വയം രൂപകൽപന ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു വീട്ടുകാരായ അഖിലും ദീപയും.

വീട് പണിയണം എന്ന ആഗ്രഹം തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ മനസ്സിൽ 'ഹോംവർക്ക്' തുടങ്ങിയിരുന്നു. ഏത് ഡിസൈൻ വേണം, എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നിവയെല്ലാം അങ്ങനെ ഞങ്ങൾക്കിടയിലുള്ള ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്നു. ഞാനും ഭാര്യയും മകനും അടങ്ങുന്ന ഒരു ചെറിയ ഫാമിലി ആണ്. അതുകൊണ്ടുതന്നെ ഒരു നിലയിൽ രണ്ടു  ബെഡ്‌റൂം വീടാണ് പ്ലാൻ ചെയ്തത്. കാരണം, ചെലവും ഞങ്ങൾ വിചാരിച്ചിടത്ത് നിർത്താം പരിപാലനവും എളുപ്പമാകും. 

own-design-home-hall-JPG

വീതി കുറഞ്ഞ് നീളത്തിലുള്ള 9 സെന്റ് പ്ലോട്ടിന് അനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. ഭാവിയിൽ ആവശ്യം വരുന്ന മുറയ്ക്ക് മുകളിലേക്ക് വിപുലപ്പെടുത്തുകയുമാകാം. വീടിന്റെ ഉള്ളിൽ എല്ലാ ഭാഗത്തു നിന്നും കാറ്റും വെളിച്ചവും വരുന്ന രീതിയിൽ ആണ് രൂപകൽപന.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

own-design-home-dine-JPG

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. അതുകൊണ്ട് ഉള്ള സ്‌പേസിൽ പരമാവധി വിശാലത തോന്നാൻ ഉപകരിക്കുന്നു.

ഒരുപാട് വാരിവലിച്ച് ഇന്റീരിയർ അലങ്കാരങ്ങൾ ചെയ്തിട്ടില്ല. ഫർണിച്ചർ എല്ലാം ഞങ്ങൾ ഡിസൈൻ പറഞ്ഞുകൊടുത്ത് പണിയിപ്പിച്ചെടുക്കുകയായിരുന്നു. ചില ഭിത്തികൾ ടെക്സ്ചർ വർക്ക് ചെയ്ത് ഭംഗിയാക്കി.

own-design-home-formal-JPG

സാധാരണ ചെറിയ വീടുകളിൽ ഒറ്റ ലിവിങ് സ്‌പേസ് മാത്രമേ കാണാറുള്ളൂ. എന്നാൽ ഞങ്ങൾ ഫോർമൽ ലിവിങ് , ഫാമിലി ലിവിങ് അങ്ങനെ രണ്ടായി ചെയ്തു. ഇത് കൂടുതൽ പ്രൈവസി തന്നത് കൂടാതെ ഇന്റീരിയറിന് ഭംഗിയും കൂട്ടി. 

ഫാമിലി ലിവിങ്ങിൽ നിന്ന് വലിയൊരു ഡോർ കൊടുത്തിട്ടുണ്ട് ഇത് തുറന്നാൽ ഒരു പാറ്റിയോ സ്‌പേസാണ്. ഇവിടെ ഇരുന്ന് സ്വസ്ഥമായി വായിക്കുകയോ ഒരു ചായ കുടിക്കുകയോ ഒക്കെ ചെയ്യാം. ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട സ്‌പേസാണിത്.

own-design-home-patio

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനും ഞങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നു. അടച്ചിട്ട അടുക്കളയേക്കാൾ ചെറിയ ഫാമിലിക്ക് അനുയോജ്യം ഇതാണ് എന്നാണ് ഞങ്ങളുടെ അനുഭവം. നല്ലൊരു എക്സ്ഹോസ്റ്റ്  വച്ചാൽ പാചകത്തിന്റെ സ്മെൽ മറ്റിടത്തേക്ക് പരക്കുകയുമില്ല. മാത്രമല്ല ഡൈനിങ് പാർടീഷൻ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമാക്കിമാറ്റി. അടുക്കളയിൽ ശ്രദ്ധിച്ചു കൊണ്ട് കുട്ടിയെ ഇവിടെ ഇരുത്തി പഠിപ്പിക്കുകയോ  ഭക്ഷണം കൊടുക്കുകയോ അല്ലെങ്കിൽ സംസാരിച്ചിരിക്കുകയോ ചെയ്യാം. അടുക്കളയിലെ ഒറ്റപ്പെടൽ അനുഭവപ്പെടില്ല.

own-design-home-kitchn-JPG

വീടിനു 'നിള' എന്നാണ് ഞങ്ങൾ പേര് നൽകിയത്. വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞ നല്ല വാക്കുകളാണ് ഞങ്ങൾക്ക് കിട്ടിയ വലിയ പ്രോത്സാഹനം.

 

Project facts

Location - Chanthavila, Trivandrum

Plot - 9 cent

Area - 1700 sq ft

Owner, Design - Akhil & Deepa

Mob : 8281159343

Y.C - 2022 Oct 

English Summary- Owner Self Designed House Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com