ADVERTISEMENT

പണ്ട് വീടിന്റെ പിൻഭാഗത്ത് സ്ഥാനം കൊടുത്തിരുന്ന ശുചിമുറികൾ ഇന്ന് കിടപ്പുമുറിയുടെ കുടെകൂടി. വീടു പണിയുമ്പോഴും വീട് വാടയ്ക്ക് എടുക്കുമ്പോഴും ആദ്യം ചോദ്യമിങ്ങനെ – ബെഡ്റൂം ബാത്ത് അറ്റാച്ചഡ് ആണോ? ഇപ്പോൾ കിടപ്പ് മുറിയുടെ സൗകര്യങ്ങൾക്കായി കൊടുക്കുന്ന അതേ ശ്രദ്ധ ശുചിമുറികൾക്കും കൊടുക്കുന്നതിന് ശ്രദ്ധ നൽകുന്നു. ലോക ശുചിമുറി ദിനത്തിൽ ശുചിമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കാം 10 കാര്യങ്ങൾ 

 

1. വലുപ്പം

 

ബാത്‌റൂമിന്റെ വലുപ്പം ഏറ്റവും കുറഞ്ഞത് 8 x 5 ചതുരശ്രഅടിയെങ്കിലും ഉണ്ടായിരിക്കണം. ചെറിയ ബാത്‌റൂം ആണെങ്കിൽപ്പോലും ഡ്രൈ ഏരിയ/ വെറ്റ് ഏരിയ എന്നിങ്ങനെ വേർതിരിച്ചു നിർത്തുന്നതാണ് നല്ലത്. ഗ്ലാസ് പാർട്ടീഷൻ നൽകാൻ സ്‌ഥലമില്ലെങ്കിൽ കർട്ടൻ ഉപയോഗിച്ച് വേർതിരിക്കാം.

 

2. സ്‌ഥാനം

 

കിടപ്പുമുറികളോടു ചേർന്നോ പൊതുവായോ ബാത്‌റൂമുകൾ ആകാം. ബാത്‌റൂം വീടിന്റെ പുറംഭിത്തിയോടു ചേർന്നു വരികയാണെങ്കിൽ പ്ലംബിങ് എളുപ്പമായിരിക്കും.

 

3. ഫർണിച്ചർ

 

പ്രായമായവരുണ്ടെങ്കിൽ ഇരുന്നു കുളിക്കാൻ കഴിയുന്ന രീതിയിൽ ഒരു സ്‌റ്റൂൾ ബാത്‌റൂമിൽ ക്രമീകരിക്കാം.

 

4. ഫ്ലോറിങ്

 

ജോയിന്റുകൾ കുറച്ച് വലിയ ടൈലോ പ്രകൃതിദത്ത കല്ലുകളോ ഉപയോഗിക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. മാത്രമല്ല, ജോയിന്റുകൾ കുറയ്‌ക്കുന്നത് ചെറിയ ബാത്‌റൂമുകൾക്ക് വലുപ്പം തോന്നാൻ സഹായിക്കും. വലിയ ബാത്‌റൂമുകളിൽ ചെറിയ ടൈലുകൾ ഉപയോഗിക്കാം.

 

5. നിറം

 

സാനിറ്ററി ഉൽപ്പന്നങ്ങൾ എല്ലാം വെള്ളയോ ഐവറിയോ ആകുന്നതാണ് മുറിക്ക് ക്ലാസ് ലുക്ക് നൽകുക.അതിനു ചേരുന്ന രീതിയിൽ വേണം ടൈലും തിരഞ്ഞെടുക്കാൻ.

 

6. ലൈറ്റിങ്

 

ബാത്‌റൂമിൽ പ്രകാശം പോലെത്തന്നെ പ്രധാനമാണ് വെന്റിലേഷനും അതുകൊണ്ട് ചെറിയൊരു ഭാഗം ഓപൺ ടു സ്‌കൈ ആക്കുന്നതു നല്ലതാണ്. വലിയ ജനാലകൾ നൽകുന്നതും ഇതേ ഫലം നൽകും. ജനറൽ ലൈറ്റിങ് കൂടാതെ, കണ്ണാടിക്കു മുകളിൽ ഒരു സ്‌പോട് ലൈറ്റ് കൊടുക്കണം. വെളിച്ചം കണ്ണാടിയിലേക്കല്ല ഉപയോഗിക്കുന്ന ആളുടെ മുഖത്തേക്കു വീഴുന്ന വിധത്തിൽ വേണം ക്രമീകരിക്കാൻ.

 

7. ഫർണിഷിങ്

 

വെള്ളം നനഞ്ഞാലും കേടാകാത്ത വെർട്ടിക്കൽ ബ്ലൈൻഡുകളാണ് ബാത്‌റൂമിലേക്കു നല്ലത്.

 

8. ആക്‌സസറീസ്

 

ഒന്നോ രണ്ടോ ചെടികൾ വയ്‌ക്കുന്നത് ബാത്‌റൂമിന്റെ അന്തരീക്ഷം കൂടുതൽ പ്രസന്നമാകാൻ സഹായിക്കും. ടവൽ, സോപ്പ് ഹോൾഡർ തുടങ്ങിയ ചെറിയ ചെറിയ ഘടകങ്ങൾ ഉപയോഗിച്ച് ബാത്‌റൂം നിറപ്പകിട്ടാക്കാം.

 

9. സ്‌റ്റോറേജ്

 

ടവലും സോപ്പുമെല്ലാം വയ്‌ക്കാൻ വാഷ്‌ബേസിനു ചുവടെ ഒരു കബോർഡ് നിർമിക്കാം. വൃത്തിയാക്കി വയ്‌ക്കാൻ സാധിക്കുമെങ്കിൽ ഓപൺ കബോർഡുകളും ഇപ്പോൾ ട്രെൻഡാണ്. വലിയ ബാത്‌റൂമുകളോട് ചേർന്ന് ഡ്രസിങ് ഏരിയയും ഒരുക്കാം.

 

10. വേസ്റ്റ് ബിൻ

 

ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിൻസ്,ബാത്ത്റൂമിൽ വീഴുന്ന മുടിയിഴകൾ എന്നിവ വൃത്തിയായി പൊതിഞ്ഞ ശേഷം വേസ്റ്റ്ബിന്നിലിടാം.  ഉപയോഗിച്ചു തീർന്ന ഷാംപു ബോട്ടിൽസ്, ക്ലീനിങ് ലിക്വിഡ് ബോട്ടിൽസ്  എന്നിവയും വേസ്റ്റ്ബിന്നിലിടാം. കൃത്യമായ ഇടവേളകളിൽ വേസ്റ്റ്‌ബിൻ വൃത്തിയാക്കാനും ശ്രദ്ധിക്കണം... 

 

Content Summary : 10 things keep in mind while designing bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com