ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നല്ല വീടിനെ മോശമാക്കാനും മോശം അകത്തളത്തെ നല്ലതാക്കാനും ഫർണിച്ചറിനു കഴിയും. നല്ല ഫർണിച്ചറിനെ മോശമാക്കാനും മോശം ഫർണിച്ചറിനെ നല്ലതാക്കാനും അപ്‌ഹോൾസ്‌റ്ററിക്കു കഴിയും. മുറിയുടെ ലുക് തന്നെ മാറ്റിമറിക്കും നന്നായി അപ്‌ഹോൾസ്‌റ്ററി (Upholstery) ചെയ്‌ത ഫർണിച്ചർ. അപ്ഹോൾസ്‌റ്ററി മാത്രമോ... കുഷനുകളും ബോൾസ്‌റ്ററുകളുമല്ലേ (Bolster - ഉരുളൻ തലയണകൾ) ഇപ്പോഴത്തെയും തരംഗം. കോൺട്രാസ്‌റ്റ് നിറത്തിലുള്ള കുഷനുകൾ ഫർണിച്ചറിെൻറ ഭംഗി വർധിപ്പിക്കും. അങ്ങനെ മൊത്തം അകത്തളത്തിന്റെ അഴകുകൂട്ടും.

Stylish sofa with table in living room
Representative Image. Photo Credit : Pixel-Shot/Shutterstock.com

 

സ്വീകരണ മുറിയിൽ ഒതുങ്ങി ഇരുന്നിരുന്ന കുഷനുകൾ ഇപ്പോൾ സർവ വ്യാപിയായിരിക്കുന്നു. ഇരിക്കാനും കിടക്കാനും വെറുതെ ഇരിക്കുമ്പോൾ മടിയിൽ വയ്‌ക്കാനും കുഷനുകൾ വേണമെന്നായിട്ടുണ്ട്. കുഷൻ എന്നു പറയുമ്പോൾ ചതുര ഡിസൈനിൽ മാത്രമുള്ളതെന്ന പഴഞ്ചൻ വിചാരമാണുള്ളതെങ്കിൽ തെറ്റി. പന്തു പോലെ ഉരുണ്ടത്, ലാപ് ടോപ്പിന്റെ നീളവും വീതിയും കനവുമുള്ളത്, പതുപതാന്നു ഞെങ്ങിപ്പോകുന്നത്, കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലുള്ളത്, ആനയുടെയും കുതിരയുടെയും ആകൃതിയിലുള്ളത്, സാറ്റിനിൽ പൊതിഞ്ഞത്, ദീർഘ ചതുരം... അങ്ങനെ കുഷനുകൾ പല ഡിസൈനിൽ. ഒന്ന്, അല്ലെങ്കിൽ മാക്‌സിമം രണ്ടു തലയിണകൾ എന്ന രീതിയൊക്കെ എന്നേ മാറി. 

Representative Image. Photo Credit : 10 Face /Shutterstock.com
Representative Image. Photo Credit : 10 Face /Shutterstock.com

 

പേരു കൊത്തിയവയും പ്രണയ വാചകങ്ങൾ കുറിച്ചതുമായ ഹാർട്ട് ഷേപ്‌ഡ് കുഷനുകൾ ഗിഫ്‌റ്റ് നൽകുന്നതും ട്രെൻഡ് ആണത്രേ. ഇരിപ്പിടങ്ങളിൽ വെറുതെ ഇട്ടിരുന്ന കാലത്തു നിന്ന് കുഷനുകൾ ഏറെ മുന്നോട്ടു പോയി. ഇരിപ്പ് ആയാസരഹിതമാക്കുക എന്ന ആശയമായിരുന്നു കുഷനുകൾക്കു പിന്നിൽ. ചതുരത്തിലുള്ള കുഷനുകൾക്കായിരുന്നു ഏറെ പ്രചാരം. ഇരിപ്പിടങ്ങളിലും കിടക്കയിലും ദിവാനിലും എല്ലാം കുഷനുകളുണ്ട്. വീടിന്റെ ഉൾത്തളങ്ങൾ മോടിപിടിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളിൽ കുഷനുകൾക്ക് പലരും പ്രധാന സ്‌ഥാനം കൊടുക്കുന്നുണ്ട്.

.

 

നിറം, രൂപം, നിർമാണ വസ്‌തു എന്നിവയിലാണ് കുഷനുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുക. കടുത്ത നിറങ്ങളിലുള്ള കുഷനുകളോട് പലർക്കും പ്രിയം കൂടുതലുണ്ടെന്ന് വിപണി പറയുന്നു. ഇളം നിറങ്ങൾക്കും ആവശ്യക്കാരുണ്ട്. ചുമര്, ഇരിപ്പിടം, കിടക്കവിരി എന്നിവയുടെ നിറം ശ്രദ്ധിച്ച് അതിനിണങ്ങുന്ന നിറമാണ് പലരും തിരഞ്ഞെടുക്കുന്നത്.ആദ്യ കാലങ്ങളിൽ വിപണിയിൽ ലഭിച്ചിരുന്നത് ചതുര കുഷനുകളായിരുന്നെങ്കിലും ഇപ്പോൾ ത്രികോണം, വൃത്തം എന്നിങ്ങനെ എല്ലാ രൂപങ്ങളിലും കുഷനുകളുണ്ട്. മുത്തുകളും എംബ്രോയ്‌ഡറിയും ചെയ്‌തു മനോഹരമാക്കിയവയ്‌ക്കും ആവശ്യക്കാരേറെയാണ്. ബാർബി, സ്‌പൈഡർമാൻ എന്നിങ്ങനെ കുട്ടികൾക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള കുഷനുകൾ കിഡ്‌സ് റൂമുകളിൽ കിടക്കയിലും, കുട്ടിക്കസേരകളിലും വയ്‌ക്കാൻ തിരഞ്ഞെടുക്കുന്നുണ്ട്.

 

ഓഫിസുകളിലും മറ്റും കസേരകളിൽ കെട്ടിവയ്‌ക്കാവുന്ന തരത്തിലുള്ള കുഷനുകളുമുണ്ട്. 500 - 2000 രൂപ മതി- നല്ല കുഷനുകൾ ലഭിക്കും. കുഷനുകളെ പോലെ സർവ വ്യാപിയാണ് ഉരുളൻ തലയിണകൾ (ബോൾസ്‌റ്റേഴ്‌സ്), പലനിറങ്ങളിലുള്ള ബോൾസ്‌റ്റേഴ്‌സിന്റെ വിൽപനയും സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്ന് വിപണി പറയുന്നു. 1000- 2000 രൂപ വരെ വിലയിൽ ഇവ ലഭ്യമാണ്.

ബജറ്റ് വീടുകളുടെ വിഡിയോ കാണാം

Content Summary : Explore the latest cushion trends for your home interior

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com