ADVERTISEMENT

പ്രകൃതിസൗഹൃദ വീടുകൾ എന്നുകേൾക്കുമ്പോൾ അതൊക്കെ വലിയ പണച്ചെലവുള്ള കാര്യമല്ലേ എന്നുചോദിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അതൊരു ജീവിതശൈലി തന്നെയാണ് എന്ന് കാട്ടിത്തരാന്‍  ആണ് ആർക്കിടെക്ടുകളായ ഗൗരിയും തേജേഷും ശ്രമിക്കുന്നത്.

മുംബൈയിലെ unTAG എന്ന ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനത്തിന്റെ സാരഥികള്‍ ആണ് ഇരുവരും. Climate-responsive affordable homes ആണ് ഇവരുടെ നിര്‍മ്മിതികള്‍. അതായത് പരിസ്ഥിതിക്കിണങ്ങുന്ന ചെലവ് കുറഞ്ഞ നിർമിതികൾ. സ്ഥലത്തിന്റെ പ്രത്യേകത , കാലാവസ്ഥ , വെള്ളത്തിന്റെ സാന്നിധ്യം അങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് ഇവര്‍ വീട് നിര്‍മ്മിക്കുക. ഇത് നിര്‍മ്മാണച്ചെലവ് 30% വരെ കുറയ്ക്കും. പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ കൊണ്ടുള്ള വീട് നിര്‍മ്മാണം. ലോക്കലി ബേക്ക്ഡ് ബ്രിക്സ് , കല്ലുകള്‍ ,ചെളി, തടി  എന്നിവ കൊണ്ടാണ് പാതിനിര്‍മ്മാണവും. 

eco-cool-house

അടുത്തിടെ മുംബൈയില്‍ ഇവര്‍ 22 ലക്ഷത്തിനു പ്രകൃതിസൗഹൃദ വീട് തീര്‍ത്തു നല്‍കിയിരുന്നു. 1400 sq.ft ല്‍ ആധുനിക ശൈലിയില്‍ എന്നാല്‍ ബജറ്റ് അനുസരിച്ച് ഒരു വീട് ആയിരുന്നു ഉടമകളുടെ ആവശ്യം. സെന്‍ട്രല്‍ കോര്‍ട്ട്യാര്‍ഡ്‌ ഉള്‍പ്പെടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് ഇവര്‍ വീട് നിര്‍മ്മിച്ചത്‌. ഇന്ത്യന്‍ കോട്ട സ്ടോണ്‍  കൊണ്ടാണ് വീടിന്റെ ഫ്ലോറിംഗ് നടത്തിയതും.

eco-green-home

. മുംബൈ ജെ ജെ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറില്‍ നിന്നാണ് ഇരുവരും പഠനം പൂര്‍ത്തിയാക്കിയത്. വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണു ഇരുവരും ഒന്നിച്ചു ഒരു കമ്പനി തുടങ്ങിയത്. ഇതിനോടകം നാൽപതോളം പ്രോജക്ടുകൾ ഇരുവരും പൂർത്തിയാക്കി. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഇവരെ തേടി നിരവധി അവാര്‍ഡുകളും എത്തികഴിഞ്ഞു. 

eco-cool-house-interior

English Summary- Sustainable Affordable Homes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com