ഇത് സ്വയം തണുപ്പിക്കുന്ന വീട്; എസിയും ഫാനും വേണ്ട! എന്താണ് രഹസ്യം?
Mail This Article
എസിയും ഫാനും ആവശ്യമില്ലാത്ത വീടാണ് ആര്‍ക്കിടെക്റ്റ് ദമ്പതികളായ ധ്രുവാംഗിന്റെയും പ്രിയങ്കയുടെതും. പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച്, പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന വീടുകളാണ് ഇവരുടെ ആശയം. പൂനെയില്‍ ജനിച്ചു വളര്‍ന്നവരാണ് പ്രിയങ്കയും ധ്രുവാംഗും. കോളേജ് കാലം മുതല്‍ ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും.
ലോക്കല്‍ ആയുള്ള വര്‍ക്കര്‍മ്മാരെ ഉപയോഗിച്ചും കൊണ്ടും അത്തരം വീടുകള്‍ ഡിസൈന്‍ ചെയ്യുക. സാമ്പ്രദായികമല്ലാത്ത ടെക്നിക്കുകള്‍ കൊണ്ടാണ് ഇവര്‍ വീടുകള്‍ അധികവും നിര്‍മ്മിച്ച് നല്‍കിയത്. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള ഗ്രാമത്തിൽ ഇവർ പണിത പ്രൈവറ്റ് റിട്രീറ്റ് കേന്ദ്രം എടുത്തു പറയേണ്ടതാണ്. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്ത് പ്രകൃതിയോടു ഏറ്റവും ഇണങ്ങിയ രീതിയിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
മഡ് മോർട്ടാർ, വെട്ടുകല്ല്, ബസാൾട് സ്റ്റോൺ അങ്ങനെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് മാത്രം പ്രകൃതിക്ക് യോജിച്ചതും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ വീടുകളും കെട്ടിടങ്ങളുമാണ് ഈ ദമ്പതികള്‍ ഡിസൈന്‍ ചെയ്യുന്നത്. തടി ഉപയോഗിക്കുമ്പോള്‍ പോലും അത് ഇവര്‍ ഒരിക്കലും പോളിഷ് ചെയ്യുന്നില്ല. ഇത് വീട്ടിനുള്ളില്‍ കെമിക്കല്‍ സാന്നിധ്യം കൊണ്ട് വരും എന്നിവര്‍ പറയുന്നു. പകരം ട്രഡീഷനല്‍ ഓയിലിങ് ആണിവര്‍ ചെയ്യുക. പ്രകൃതിയോട് ഇണങ്ങി ജോലി ചെയ്യാന്‍ സാധിക്കുന്നത് തന്നെ തങ്ങള്‍ ഒരു ഭാഗ്യമായാണ് കരുതുന്നതെന്ന് പ്രിയങ്ക പറയുന്നു.
English Summary- House that Doesn't Need AC or Fan