ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജിന് ജീവിതത്തില്‍ അസൂയ തോന്നിയിട്ടുള്ള ഒരു വ്യക്തിയുണ്ട്. പി.ഗോവിന്ദപ്പിള്ള. പരിചയപ്പെട്ട നാളുകള്‍ മുതല്‍ സ്നേഹവും ആദരവും തോന്നിയ അദ്ദേഹത്തോട് പിന്നീട് അസൂയ കൂടി കടന്നുവരികയായിരുന്നു. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അസൂയ തോന്നിയത്. ഒന്ന്. സൂര്യനു കീഴിലുള്ള മിക്കവാറും എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള പാണ്ഡിത്യം. രണ്ട്. സിപിഎം എന്ന പാര്‍ട്ടിയുടെ കര്‍ക്കശമായ പെരുമാറ്റച്ചങ്ങള്‍ അംഗീകരിക്കുമ്പോഴും സ്വതന്ത്ര ചിന്താശീലം കൈവിടാതെ സൂക്ഷിക്കാനും വേണ്ടിവന്നാല്‍ അതിനുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങാനുമുള്ള ആന്തരിക ശക്തി. അഥവാ ധിഷണാപരമായ കൂസലില്ലായ്മ. 

ഗോവിന്ദപ്പിള്ളയെക്കുറിച്ചുള്ള കുറിപ്പിന് ടിജെഎസ് നല്‍കിയ തലക്കെട്ടും ശ്രദ്ധേയമാണ്: ചുവപ്പിനുള്ളിലെ പച്ച. 

 

കേരളത്തില്‍ ശ്രദ്ധേയരായ ഒരു പറ്റം വ്യക്തികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളിലൂടെ മലയാളിയുടെ സ്വത്ത് എന്തെന്നു വിലയിരുത്തുകയാണ് ടിജെഎസ് ജോര്‍ജ് ഏറ്റവും പുതിയ പുസ്തകത്തിലൂടെ. മലയാളിയുടെ പൊതുവായ അവബോധത്തില്‍ തല ഉയര്‍ത്തി നിന്നവരെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. മലയാള സംസ്കൃതിയില്‍ സ്വന്തം കാല്‍പാട് വീഴത്തിയവര്‍. അവരുടെ സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ചക്രവാളം പിന്നെയും ചെറുതാകുമായിരുന്നു എന്ന വസ്തുതയുമുണ്ട്. ആധുനികതയില്‍, 

മൗലികതയില്‍ ഒന്നാം നിരയിലായിരുന്നു പലരും. അവര്‍ ഓരോരുത്തരും സഞ്ചരിച്ചതും സ്വന്തമായ വഴിയില്‍ക്കൂടി തന്നെ. ചിലര്‍ നാടിന്റെ അഭിമാനമായി. ചിലര്‍ സംശയങ്ങള്‍ ഉണര്‍ത്തി മാറിനിന്നു. വലിപ്പച്ചെറുപ്പം നോക്കാതെ ഓരോരുത്തരെക്കുറിച്ചും മൗലികവും ധീരവുമായ നിരീക്ഷണങ്ങളാണ് ടിജെഎസിന്റേതാണ്. അവയോട് യോജിക്കാം. വിയോജിക്കാം. എന്നാല്‍ അവയെ തള്ളിക്കളയാന്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാള്‍ക്കും കഴിയില്ല.

 

ജോമോനും തുഷാറും പിന്നെ ഞാനും എന്ന ലേഖനത്തില്‍ ടിജെഎസ് എഴുതുന്നു: രാഷ്ട്രീയ അച്ഛന്‍മാരുടെ മക്കള്‍ക്കാണ് തൊലിക്കട്ടി എന്ന ഈശ്വരദാനം നിര്‍ലോഭം ലഭിക്കുന്നത്. തങ്ങള്‍ക്കു മന്ത്രിമാരാകാന്‍ അവകാശമുണ്ടെന്നു വിളംബരം ചെയ്യുന്നതാണ് ജോമോന്റെയും തുഷാറിന്റെയും മുഖഭാവങ്ങളും വാക്കുകളും നടപ്പും നോട്ടവും എല്ലാം. നേരേ മറിച്ചാണ് എന്റെ കാര്യം. അച്ഛന്‍ മജിസ്ട്രേറ്റായിരുന്നെങ്കിലും എനിക്കും  മജിസ്ട്രേറ്റാകാന്‍ വേണ്ട യോഗ്യതകളെല്ലാം ഉണ്ടെന്നു നടിക്കാന്‍ എത്ര ശ്രമിച്ചിട്ടും ഫലിക്കുന്നില്ല. അതാണ് ജോമോനും തുഷാറും ഞാനും തമ്മിലുള്ള വ്യത്യാസം. അതുതന്നെയാണ് എന്നെ അവരേക്കാള്‍ സന്തുഷ്ടനാക്കുന്നതും. 

 

എ.കെ. ആന്റണിയെയും കുഞ്ഞാലിക്കുട്ടിയെയും രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇഴകീറി പരിശോധിക്കുന്ന അതേ സൂക്ഷ്മതയോടെ മോഹന്‍ലാലിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ടിജെഎസ് ചിന്തിക്കുന്നുണ്ട്. 

മോഹന്‍ലാലിന് എന്തുപറ്റി എന്ന ലേഖനത്തില്‍. ഹൃദയം തുറന്നു നടന്ന, നല്ലവനായ, വിശ്വസിക്കാനാവുന്ന ലാലിന് രണ്ടായിരത്തി ഇരുപതുകളായപ്പോള്‍ സംഭവിച്ചുവെന്ന് ചിലരെങ്കിലും ആരോപിച്ച മാറ്റത്തെക്കുറിച്ചാണ് ടിജെഎസിന്റെ ചിന്തകള്‍. രാഷ്ട്രീയമാണോ മാറ്റത്തിന്റെ കാരണമെന്ന അന്വേഷണവും അദ്ദേഹം നടത്തുന്നുണ്ട്; സൂക്ഷ്മ ബുദ്ധിയായ ഒരു പത്രപ്രവര്‍ത്തകനു മാത്രം കഴിയുന്ന സുന്ദരമായ ശൈലിയില്‍. 

 

English Summary: Malayaliyude Swathu: Basheer muthal Mohanlal vare TJS George

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com