ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അപ്രതീക്ഷിതമായെത്തിയ കോവിഡ്, സിനിമാസ്വപ്നങ്ങൾ തകർത്തപ്പോൾ തൃശ്ശൂർ സ്വദേശികളായ പ്രശാന്ത് ശശിയും ഫേബിൻ വർഗീസും കുറച്ചൊന്നുമല്ല നിരാശരായത്. എന്നാൽ, ഓരോ പ്രതിസന്ധിയും ഓരോ അവസരങ്ങളാണെന്ന തിരിച്ചറിവിൽ അവർ മാറി ചിന്തിച്ചു. അങ്ങനെയാണ് ‘ദ എംപറർ ഓഫ് റെച്ച്’ എന്ന സിനിമാറ്റിക് നോവൽ പിറവിയെടുത്തത്. ആമസോണിൽ ഇ–ബുക്ക് ആയി അഞ്ചു ഭാഷകളിൽ പ്രസിദ്ധീകരിച്ച നോവലിന് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നു ലഭിക്കുന്നത്. 

 

സിനിമാമോഹം ഉള്ളിലുള്ളതിനാൽ നോവലിനെ സമീപിച്ചതും അവതരിപ്പിച്ചതും സിനിമാറ്റിക് ആയിട്ടാണെന്ന് ഫേബിൻ പറയുന്നു. സിനിമയിലേതു പോലെ നോവലിനും ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെയുണ്ട്. മലയാളത്തിൽ ഇത്തരമൊരു സമീപനം അപൂർവമാണ്. ഇതിലൂടെ വായനയിലേക്ക് കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കാനാകുമെന്നാണ് ഫേബിന്റെ പക്ഷം. നോവലിന്റെ എഴുത്ത് പ്രശാന്തും ക്രിയേറ്റിവ് വിഭാഗം ഫേബിനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

prasanth-fabin
പ്രശാന്ത് ശശി, ഫേബിൻ വർഗീസ്

 

മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സ്പാനിഷ്, ചൈനിസ് എന്നീ ഭാഷകളിൽ നോവൽ ലഭ്യമാണ്. സിനിമാറ്റിക് നോവൽ സീരീസിലെ മറ്റു പുസ്തകങ്ങൾ വൈകാതെ പുറത്തിറങ്ങും. കുഞ്ഞാലി മരയ്ക്കാർ നാലാമൻ എന്നാണ് പുതിയ നോവലിന്റെ പേര്. കുഞ്ഞാലി മരയ്ക്കാറിന്റെ ജീവിതം പുതിയൊരു വീക്ഷണകോണിലൂടെ കാണാനുള്ള ശ്രമമാണ് ഇതെന്നു ഫേബിൻ വ്യക്തമാക്കി.  

 

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇവർ പുറത്തിറക്കിയ ‘തമ്പുരാനെഴുന്നുള്ളി’ എന്ന മ്യൂസിക് വിഡിയോ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അടുത്ത വർഷം തുടങ്ങാനിരിക്കുന്ന സിനിമയുടെ പ്രിപ്രൊഡക്ഷൻ ജോലികളിലാണ് പ്രശാന്തും ഫേബിനും ഇപ്പോൾ. 

 

English Summary: ‘The Emperor of Wretch’ cenematic novel by Prasanth Sasi and Fabin Varghese 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com