ADVERTISEMENT

കായലിലെ ജലം പോലെ
കാര്യനിർവഹണം ജാഗ്രതയിൽ
കാരാഗ്രഹത്തിന്റെ ജനലായി
കാവൽനായകനായി ജനങ്ങൾക്കിടയിൽ എന്നും നീ...

മലമ്പുഴ ജില്ലാ ജയിലിൽ പിറന്ന കവിതയാണിത്. തങ്ങളെ സ്നേഹിക്കുന്ന കാജാ ഹുസൈൻ എന്ന അസി. പ്രിസൺ ഓഫിസറെക്കുറിച്ച് ഗിരീഷ്കുമാർ എന്ന അന്തേവാസി കുറിച്ച വരികൾ. കവിതയിലെ ഓരോ വാക്കിന്റെയും ആദ്യക്ഷരങ്ങൾ ചേർത്തുവച്ചാൽ ‘കാജ’ എന്നാകും. അതാണ് കവിതയുടെ കൗതുകം. 

nervazhi-project-event-palakkad-district-jail
മലമ്പുഴ ജില്ലാ ജയിലിലെ അന്തേവാസികൾക്ക് നടത്തിയ നേർവഴി ക്യാംപ്

ജയിൽ തടവുകാരിലെ 25 വയസിൽ താഴെയുള്ളവർക്ക് ലക്ഷ്യബോധവും വ്യക്തിത്വവികാസവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘വഴികാട്ടി ’ എന്ന പരിപാടിയിലാണ് ഗിരീഷിന്റെ വാക്കു തെളിഞ്ഞത്. ഗിരീഷ് മാത്രമല്ല ചെറുപ്പക്കാരായ ഒട്ടേറെ തടവുകാർക്ക് ഈ പരിപാടി ആവേശമാകുന്നതായി സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.

ജയിലിൽ നിന്നു പുറത്തിറങ്ങുമ്പോൾ സമൂഹത്തിന്റെ മനോഭാവം എങ്ങനെയാകുമെന്ന ആശങ്കയാണ് തടവുകാരെ നയിക്കുന്നത്. ജയിലിലെ ജീവിതം ഇവരുടെ സ്വാഭാവിക വാസനകളെയും കഴിവുകളെയും ഇല്ലാതാക്കും.  ജയിലിനു പുറത്തിറങ്ങിയാലും മാന്യമായ ജീവിതം ഉണ്ടെന്ന് തടവുപുള്ളികളെ പരിശീലിപ്പിക്കുകയാണ് ‘വഴികാട്ടി ’ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷി, ഉദ്യാനപരിപാലനം, ബഡ്ഡിങ്, മാസ്ക്–സാനിറ്റൈസർ നിർമാണം എന്നിവയെല്ലാം അന്തേവാസികളെ മലമ്പുഴ ജയിലിൽ പഠിപ്പിച്ചു നൽകുന്നു. 

district-jail-palakkad
പാലക്കാട് ജില്ലാ ജയിൽ

ഇത്തവണത്തെ ജയിൽദിനാഘോഷം ‘കൊണ്ടാട്ടം ’ എന്ന പേരിൽ ആട്ടവും പാട്ടുമായാണ് നടത്തിയത്. തടവുകാരും ജീവനക്കാരും മതിമറന്ന് ആഘോഷിച്ചു.

എന്തായാലും ഗിരീഷിന്റെ കവിത വായിച്ച കാജാ സാറിന്റെ മനസ് നിറഞ്ഞു. ഇനിയും ഇതുപോലെ കവിതകൾ എഴുതാനുള്ള ശ്രമത്തിലാണ് ഗിരീഷ്.. ഇനി സൂപ്രണ്ടിനെക്കുറിച്ച് ഗിരീഷിന്റെ കവിതയിലെ വരികൾ

‘ഇരുട്ടുനിറഞ്ഞ മനസ് സാക്ഷിയായി
ഈ കാരാഗ്രഹം
വെളിച്ചം നിറഞ്ഞ കനവുകൾ
കാണാൻ ചൊല്ലിത്തന്നു
ദുഷ്ടചിന്തകൾ മായ്ക്കാൻ
താഴുകൾ തുറന്നുവിട്ടു
ഇടവേളകഴിഞ്ഞ നാളെ
കാണരുതെന്നു പറഞ്ഞു
സത്ഗുണ ജീവിതത്തിനായി
ആശംസ പകർന്നു തന്നു ’

English Summary : Palakkad District Jail Nervazhi Project- Poem by inmate about Assistant Prison Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com