നെരൂദ, തമിഴ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ‘വേട്ടക്കാരൻ’, കമ്യൂണിസ്റ്റ്; കൊന്നതോ വിഷം കുത്തിവച്ച്?
Mail This Article
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാൽവദോർ അയെന്ദെയുടെ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് ജനറൽ അഗസ്തെ പിനോഷെ ചിലെയിൽ പട്ടാളഭരണം സ്ഥാപിക്കുമ്പോൾ മരണക്കിടക്കയിലായിരുന്നു കവി പാബ്ലോ നെരൂദ. സാന്തിയാഗോയിലെ കവിയുടെ വീട് പട്ടാളം കൊള്ളയടിച്ചു. കവി കഴിഞ്ഞിരുന്ന തീരദേശത്തെ വീട് പലവട്ടം റെയ്ഡ് ചെയ്തു. ആവേശഭരിതവും ദുഃഖഭരിതവുമായ വരികൾ ഏറെയെഴുതിയ കവി കാൻസർ ബാധിതനായിരുന്നു. നാളുകളെണ്ണിക്കഴിഞ്ഞ കവിക്ക് പട്ടാളഭരണം ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച സ്ഥാനാർഥി നെരൂദ തന്നെയായിരുന്നു. പിന്നീട് അദ്ദേഹം അയെന്ദെയ്ക്കായി നിരാശയേതുമില്ലാതെ വഴിമാറിക്കൊടുക്കുകയായിരുന്നു. അയെന്ദെയ്ക്കായി അദ്ദേഹം പ്രചാരണം നടത്തുകയും കവിതകൾ ചൊല്ലുകയും ചെയ്തു. എന്നാൽ പാർട്ടിക്കു വേണ്ടി പടപ്പാട്ടുകൾ മാത്രം പടച്ച കവിയായിരുന്നില്ല നെരൂദ. പതിറ്റാണ്ടുകൾക്കു ശേഷം നെരൂദയുടെ മരണത്തെക്കുറിച്ചു പുറത്തുവന്ന പുതിയ ഫൊറൻസിക് വിവരങ്ങൾ ഇപ്പോൾ പുതിയ ചില ചോദ്യങ്ങളിലേക്കു വിരൽ ചൂണ്ടുകയാണ്. കാൻസർ രോഗമായിരുന്നില്ലേ യഥാർഥത്തിൽ നെരൂദയുടെ മരണകാരണം? നെരൂദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നോ? ചിലെയിലെ പട്ടാണഭരണം ഭയപ്പെട്ടിരുന്ന നെരൂദയുടെ കവിതകളുടെ സവിശേഷതകൾ എന്തൊക്കെയാണ്? നെരുദയും ഇന്ത്യയും തമ്മിലുള്ള ബന്ധം എന്താണ്? വിശദമായി പരിശോധിക്കാം.