ADVERTISEMENT

എഴുത്തുകാരുടെ മാത്രമല്ല കഥാപാത്രങ്ങളുടെയും വായനക്കാരുടെയും ഓർമകളും അനുഭവങ്ങളും ചരിത്രബോധവും കൂടിച്ചേരുമ്പോഴാണ് കൃതി പൂർത്തിയാകുന്നതെന്ന് നോവലിസ്റ്റ് രവിവർമ തമ്പുരാൻ. അച്ചടിക്കപ്പെട്ടു പുറത്തു വരുന്ന ക‍ൃതി പോലും പൂർണമല്ല. വായനക്കാരും അവരുടെ ഭാവനയിലെ കഥാപാത്രങ്ങളും കൂടി ചേരണം പൂർണമാകാൻ. മലയാളത്തിലെ എഴുത്തുകാർക്ക് എഴുത്തിനു പുറമേ ഒട്ടേറെ ജോലികളുള്ളത് എഴുത്തിന്റെ ശക്തി കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഹോർത്തൂസ് വേദിയിൽ ‘കഥയുടെ കാണാപ്പുറങ്ങൾ’ എന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

കാലം ആവശ്യപ്പെടുന്ന രീതിയിൽ എഴുത്തിന്റെ ശൈലിയിൽ മാറ്റം വരുത്തണമെന്നു കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് ഏബ്രഹാം പറഞ്ഞു. സാഹിത്യത്തെ ഗൗരവമായി പിന്തുടരുന്നവർ കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. യുവതലമുറ സാഹിത്യ ലോകത്തിനു പുറത്താണ്. എന്നാൽ ഇത്തരം യുവാക്കളെ കേന്ദ്രീകരിച്ചാണു പുതിയ എഴുത്തുകാർ നോവലുകൾ തയാറാക്കുന്നത്. അവർക്കു സ്വീകാര്യമായ ലളിതമായ ഭാഷയിലാണു പുതിയ എഴുത്തുകാർ എഴുതുന്നതും. കഥയ്ക്ക് വലിയ അഗാധത ഇല്ലെങ്കിലും പുതിയ പുസ്തകങ്ങൾ നന്നായി വിൽക്കപ്പെടുന്നത് ഇതുകൊണ്ടെക്കെയാണെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതൽ പേർ വായിക്കാനും കൂടുതൽ കോപ്പികൾ വിൽക്കാനും എഴുത്തുകാർ ഒട്ടേറെ വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടെന്ന് എഴുത്തുകാരൻ ലിപിൻ രാജ് അവകാശപ്പെട്ടു. മാറുന്ന ലോകത്തിൽ സാഹിത്യത്തിന്റെ നിലനിൽപിനായി പുതിയ ജോണറുകൾ പരീക്ഷിക്കണം. കൃതിയുടെ പ്രൂഫ് വായിച്ചു തെറ്റ് തിരുത്തുന്നതിനും ഭൗതിക നിലവാരവും പ്രശസ്തിയും അളക്കുന്നതിനും ലിറ്റററി എഡിറ്റർ അനിവാര്യമാണെന്നും ലിപിൻ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com