ഹാരി പോട്ടർ ഇഷ്ടമാണോ? മാന്ത്രിക, സാഹസിക ലോകങ്ങളറിയാൻ വായിക്കാം ഈ പുസ്തകങ്ങൾ

Mail This Article
ഹാരി പോട്ടർ സീരീസ് ഇഷ്ടപ്പെടുന്നവരാണോ? മാന്ത്രികവും സാഹസികവുമായ ലോകങ്ങളിലേക്ക് മറ്റൊരു യാത്ര പോയാലോ? മനോഹര മാന്ത്രിക ദൃശ്യങ്ങളും സൗഹൃദത്തിന്റെ ആഴവും സാഹസികത നിറഞ്ഞ കഥാസന്ദർഭങ്ങളും നിറഞ്ഞ ചില പുസ്തകങ്ങളിതാ.
ദ് മാജിഷ്യൻസ് - ലെവ് ഗ്രോസ്മാൻ
2009ൽ പ്രസിദ്ധീകരിച്ച 'ദ് മാജിഷ്യൻസ്' അമേരിക്കൻ എഴുത്തുകാരൻ ലെവ് ഗ്രോസ്മാന്റെ ഒരു ഫാന്റസി നോവലാണ്. ന്യൂയോർക്കിലെ ഒരു രഹസ്യ മാജിക് കോളേജിൽ ചേരുന്ന ക്വെന്റിൻ കോൾഡ്വാട്ടർ എന്ന യുവാവിന്റെ കഥയാണിത്. 2011ൽ 'ദ് മാജിഷ്യൻ കിംഗ്', 2014ൽ 'ദ് മാജിഷ്യൻസ് ലാൻഡ്' എന്നീ തുടർഭാഗങ്ങളും പുറത്തിറങ്ങി.

ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ - സി. എസ്. ലൂയിസ്
ബ്രിട്ടിഷ് എഴുത്തുകാരൻ സി.എസ്. ലൂയിസ് എഴുതിയ ഏഴ് ഫാന്റസി നോവലുകളുടെ ഒരു സീരീസാണ് 'ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ'. സംസാരിക്കുന്ന മൃഗങ്ങളുള്ള ഒരു മാന്ത്രികലോകം കണ്ടെത്തുന്ന 4 കുട്ടികളെക്കുറിച്ചാണ് കഥ. 47 ഭാഷകളിൽ 120 ദശലക്ഷം പ്രതികൾ വിറ്റഴിഞ്ഞ ഈ സീരീസ്, റേഡിയോ, ടെലിവിഷൻ, സിനിമ, വീഡിയോ ഗെയിം അഡാപ്റ്റേഷനുകളായി മാറിട്ടുണ്ട്.

ദ് ലൈറ്റ്നിങ് തീഫ് (പെർസി ജാക്സൺ) - റിക് റിയോർഡൻ
2005ൽ പുറത്തിറങ്ങിയ 'ദ് ലൈറ്റ്നിങ് തീഫ്' റിക് റിയോർഡൻ എഴുതിയ ഒരു ഫാന്റസി-സാഹസിക നോവലാണ്. ഗ്രീക്ക് പുരാണത്തെ അടിസ്ഥാനമാക്കിയുള്ള ഈ കഥയിൽ പെർസി ജാക്സൺ എന്ന ആൺകുട്ടി, താൻ പോസൈഡന്റെ മകൻ എന്ന് കണ്ടെത്തുന്നു. ദേവന്മാരുടെയും രാക്ഷസന്മാരുടെയും ലോകത്തിൽ അതിജീവിക്കണം അവൻ നടത്തുന്ന പോരാട്ടങ്ങളാണ് ഈ പുസ്തകം. ഇതിന്റെ നിരവധി തുടർച്ചകളും പുറത്തിറങ്ങിട്ടുണ്ട്.
എറഗോൺ - ക്രിസ്റ്റഫർ പാവോലിനി
ക്രിസ്റ്റഫർ പാവോലിനി എഴുതിയ 'ദി ഇൻഹെറിറ്റൻസ്' സൈക്കിളിലെ ആദ്യ പുസ്തകമാണ് 'എറഗോൺ'. ഒരു യുവ കർഷകനെക്കുറിച്ചുള്ള ഒരു ക്ലാസിക് എപ്പിക് ഫാന്റസിയാണ് ഇത്. ഒരു കല്ലാണെന്നു കരുതി അവൻ എടുത്തു വെയ്ക്കുന്നത് ഡ്രാഗൺ മുട്ടയാണ്. മുട്ട വിരിഞ്ഞു പുറത്തു വരുന്ന ഡ്രാഗണുമായുള്ള സൗഹൃദം എങ്ങനെ അവന്റെ ജീവിതത്തെ മാറ്റിമറിക്കുന്നവെന്നതാണ് കഥ.

ദ് ഹോബിറ്റ് - ജെ. ആർ. ആർ. ടോൾക്കിൻ
1937ൽ പ്രസിദ്ധീകരിച്ച 'ദ് ഹോബിറ്റ്' ഇംഗ്ലിഷ് എഴുത്തുകാരൻ ജെ. ആർ. ആർ. ടോൾക്കിൻ എഴുതിയ ഫാന്റസി നോവലാണ്. ബിൽബോ ബാഗിൻസ് എന്ന ഒരു ഹോബിറ്റിന്റെ കഥയാണ് ഇത്. തങ്ങളുടെ രാജ്യം തിരികെ പിടിക്കാനായി പോരാടുന്ന ഒരു കൂട്ടമാളുകളുടെ ഒപ്പം അവൻ ചേരുന്നതാണ് കഥാതന്തു.
ഈ പുസ്തകങ്ങൾ ഓരോന്നും വായനക്കാരെ പുതിയൊരു മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകും. ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായന ആരംഭിച്ചാൽ, ഹാരി പോട്ടറെ പോലെ മനസ്സു കീഴടക്കുന്ന മറ്റു കഥാപാത്രളെയും കണ്ടുമുട്ടാം. മറക്കാനാവാത്ത വായനാനുഭവമായിരിക്കും ഈ പുസ്തകങ്ങൾ നൽകുക.