കമലും സേതുപതിയും ഫഹദും; ‘വിക്രം’ ജൂൺ 3ന്

Mail This Article
മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ ജൂൺ 3ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലോകേഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്.
കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാനവേഷത്തിൽ. ഒറ്റ ഷെഡ്യൂളിൽ ആയിരുന്നു ചിത്രീകരണം. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ. സംഗീതം അനിരുദ്ധ്.
മുപ്പതാം വയസില്‍ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും ‘വിക്രം’. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.