ADVERTISEMENT

വിവാഹിതരാകാൻ ഒരുങ്ങുന്ന മകൾ മാളവിക ജയറാമിനും പ്രതിശ്രുത വരൻ നവനീതിനും ആശംസ പങ്കുവച്ച് നടി പാർവതി ജയറാം.  മകളുടെ വിവാഹനിശ്ചയ ദിവസം മനസ്സിൽ ഓർമകളുടെ കുത്തൊഴുക്കായിരുന്നു എന്ന് പാർവതി പറയുന്നു.  കുടുംബം ഇപ്പോൾ പൂർണമായിരിക്കുന്നെന്നും ഒരു മകനെക്കൂടി കിട്ടിയതിൽ സന്തോഷമുണ്ടെന്നും മലയാളികളുടെ സ്വന്തം പാർവതി എന്ന അശ്വതി ജയറാം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.  

‘‘എന്റെ രാജകുമാരിയും അവളുടെ രാജകുമാരനുമാരനും തമ്മിലുള്ള  വിവാഹനിശ്ചയം കഴിഞ്ഞു.  എന്ത് മനോഹര ദിവസമായിരുന്നു അത്.  എന്റെ മനസ്സിൽ ഓർമകൾ വന്നു നിറഞ്ഞുകവിയുന്നു.  നീ എന്നും ഞങ്ങളുടെ അമൂല്യമായ സ്വത്തായിരിക്കുമെന്നും നിന്നെ ഞങ്ങൾ അനന്തമായി സ്നേഹിച്ചുകൊണ്ടിരിക്കുമെന്നും മാത്രം നീ മനസിലാക്കുക.  ഞങ്ങൾക്കിപ്പോൾ ഒരു മകനെക്കൂടി കിട്ടിയിരിക്കുന്നു, നവനീത്. ഞങ്ങളുടെ കുടുംബം ഇപ്പോൾ പൂർണമായിരുന്നു.  

ഞങ്ങളുടെ പ്രിയ ചക്കിക്കുട്ടനെ കണ്ണിലെ മണിപോലെ കാത്തുസൂക്ഷിക്കുക.  നിങ്ങളെ രണ്ടുപേരെയും ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.  ഇനി നിങ്ങളുടെ വിവാഹമെന്ന മഹത്തായ ദിനത്തിനായുള്ള കാത്തിരിപ്പാണ്.’’–പാർവതി കുറിച്ചു. 

വ്യാ​ഴാ​ഴ്ച കൂ​ർ​ഗ് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി​യി​ൽ വച്ചായിരുന്നു നവനീത് ഗിരീഷുമായുള്ള മാളവികയുടെ വിവാഹനിശ്ചയം നടന്നത്.  പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഗിരീഷ് പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.  

2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് മാളവിക ജയറാമിന്റെയും നവനീത് ഗിരീഷിന്റെയും വിവാഹം നടക്കുക.

English Summary:

Parvathy Jayaram pens a hearttouching note on Malavika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com