ADVERTISEMENT

‘പ്രേമലു’ സിനിമ കണ്ടിറങ്ങിയ സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതാണ് യുവാക്കളുടെ സിനിമയെന്നും ചിത്രം തീർന്നതറിഞ്ഞില്ലെന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിലുള്ളത് വ്യത്യസ്തമായ ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.

‘‘സൂപ്പർ സിനിമ. ഇതാണ് എന്റർടെയ്ൻമെന്റ്. നല്ല ഫ്രഷ്നെസ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. പയ്യനെ എനിക്കു വളരെ ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു. ഇത് വ്യത്യസ്തമായ, റിയലിസ്റ്റിക് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല. നസ്‌ലിനെ ഒന്നു കാണണം, അഭിനന്ദിക്കണം. 

നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. അതാണ് ആവശ്യം. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹരമായ സിനിമ.’’–പ്രിയദർശന്റെ വാക്കുകൾ.

ന‌സ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കണ്ടിറങ്ങിയവരെല്ലാം പ്രായഭേദമന്യേ ഗംഭീരമെന്നു പറയുന്ന ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ കൂടുതൽ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുകയാണ്. നല്ല ചിത്രങ്ങളെ ജനങ്ങള്‍ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിനു തെളിവാണ് മുഴുനീള റൊമാന്റിക്‌ കോമഡി എന്റർടെയ്നറായ ഈ ചിത്രത്തിന്റെ വിജയമെന്ന് പ്രേക്ഷകപ്രതികരണങ്ങൾഡ വ്യക്തമാക്കുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എ.ഡി.യും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്,  വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

English Summary:

Priyadarshan congratulate Ppremalu movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com