അവഗണിച്ച് ചവിട്ടി തേച്ചവരുടെ മുന്നിൽ വിജയകിരീടം ചൂടിയ സുരേഷ് ഗോപി: റോഷ്ന പറയുന്നു
Mail This Article
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വമ്പൻ വിജയം നേടിയ സുരേഷ് ഗോപിയെ പ്രശംസിച്ച് നടി റോഷ്ന ആൻ റോയ്. രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയമാണ് സുരേഷ് ഗോപിയുടേതെന്ന് റോഷ്ന പറയുന്നു.
‘രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയം. സന്തോഷം സുരേഷേട്ടാ. നിങ്ങൾ തീർച്ചയായും വിജയിക്കേണ്ട ഒരാൾ തന്നെയാണ്. വോട്ടു ചോദിക്കാൻ ചെല്ലുമ്പോൾ പോലും അവണനയോടെ നിങ്ങളെ നോക്കി കണ്ടവർക്കു മുന്നിൽ “തൃശ്ശൂർ ഞാൻ ഇങ്ങ് എടുക്കുവാ “എന്ന് പറഞ്ഞ വാചകത്തിൽ മേൽ എത്രത്തോളം അദ്ദേഹത്തെ പറയാമോ അത്രത്തോളം തരം താഴ്ത്തി ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നിൽക്കേണ്ടത് നിങ്ങൾ തന്നെയാണ്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങളെ, കലാ പ്രവർത്തനങ്ങളെ...ഇതിനെ എല്ലാം മറന്ന ആളുകൾ, വോട്ട് ചോദിക്കാൻ ചെന്നപ്പോൾ പോലും അയാളോട് പെരുമാറിയ രീതി, എവിടെയൊക്കെ അധിക്ഷേപിക്കാമോ അവിടെയൊക്കെ അദ്ദേഹത്തെ തരം താഴ്ത്തി നിർത്തി, തോറ്റു തുന്നം പാടിയ അതേ സ്ഥലത്തു തന്നെ വീണ്ടും നിന്നു അയാൾ വിജയിച്ചിരിക്കുകയാണ്. ഇന്നയാളുടെ ദിവസമാണ്. അപ്പോൾ പറഞ്ഞപോലെ, തൃശ്ശൂർ, ഞാൻ അങ്ങോട്ട് എടുത്ത്’’.–റോഷ്നയുടെ വാക്കുകൾ.