ധ്യാൻ തിരക്കഥ എഴുതുന്ന ചിത്രം; 'ആപ് കൈസേ ഹോ' ട്രെയിലർ പുറത്തിറങ്ങി

Mail This Article
കൂട്ടുകാർക്കിടയിൽ ഒരാളായ ക്രിസ്റ്റിയുടെ വിവാഹത്തലേന്ന് അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്. പൂർണമായും നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കഥയാണ്.
അജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ചിരിയും ചിന്തയും നിറച്ച് ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം തന്നെ നൽകും. ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ഒ രെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- വിപിൻ ഓമശ്ശേരി. കോസ്റ്റ്യും - ഡിസൈൻ-ഷാജി ചാലക്കുടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടർ - അനൂപ് അരവിന്ദൻ. സഹ സംവിധാനം - ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജൂലിയസ്ആം സ്ട്രോങ് (പവി കടവൂർ) പ്രൊഡക്ഷൻ എക്സി ക്ക്യുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ. വാഴൂർ ജോസ്. ഫോട്ടോ - സന്തോഷ് പട്ടാമ്പി.