ആസ്വാദകരെ നേടി ‘വൺ ലവ്’ പ്രണയസംഗീത ആൽബം; വിഡിയോ

Mail This Article
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ‘വൺ ലവ്’ പ്രണയസംഗീത വിഡിയോ. ‘നിലവേ പോൽ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചതും ഈണമൊരുക്കിയതും അനന്തകൃഷ്ണയാണ്. രാഹുൽ രാജീവ് ഗാനം ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്.
മനോഹരമായ പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിഷ്ണു രാംദാസ് ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നു. അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചത്.
അക്ഷയ് ശ്രീകുട്ടൻ പാട്ടിന്റെ ചിത്രീകരണവും ജിനു സോമശേഖരൻ എഡിറ്റിങ്ങും നിർവഹിച്ചു. നന്ദഗോപാൽ, ഫാസിൽ വി സുബൈർ, ജോഷോ, ഷിനു ആർ, സജു, അരുൺ ചന്ദ്, അക്ഷയ്, ഹരിപ്രിയ, ഗ്രീഷ്മ ഗിരീഷ്, അശ്വതി, സ്നേഹ സന്തോഷ്, രഞ്ജിത, ഹരിപ്രിയ എന്നിവരും മ്യൂസിക് വിഡിയോയുടെ ഭാഗമായിട്ടുണ്ട്. ഏ.ക്കെ. പ്രൊഡക്‌ഷൻസ് ആണ് ആൽബത്തിന്റെ നിർമാണം.