ADVERTISEMENT

വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിന്റെ ഭാഗമായി പുറത്തുവന്ന ആഘോഷദൃശ്യങ്ങളുടെ പിന്നണിയിൽ മുഴങ്ങിക്കേട്ട് ‘ഇലുമിനാറ്റി’. സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ പ്രകടനദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ‘ഇലുമിനാറ്റി’ ഉപയോഗിച്ചിരിക്കുന്നു.

‘ഇലുമിനാറ്റി’യുടെ അകമ്പടിയോടെ വിമ്പിൾഡൻ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. നിരവധി പേർ പ്രതികരണങ്ങൾ അറിയിച്ചു.  ഗാനം ആലപിച്ച റാപ്പർ ഡബ്സിയും വിഡിയോയ്ക്കു താഴെ കമന്റുമായി എത്തി. 

ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശത്തിലെ ഗാനമാണ് ‘ഇലുമിനാറ്റി’. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഗാനം ഇതിനകം 10 കോടിക്കടുത്ത് പ്രേക്ഷകരെ നേടി. സുഷിൻ ശ്യാമിന്റെ ഈണത്തിൽ പിറന്ന ഗാനത്തിനു വരികൾ കുറിച്ചത് വിനായക് ശശികുമാർ ആണ്. 

English Summary:

Illuminati song with the wimbledon tournament video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com