ADVERTISEMENT

ന്യൂഡൽഹി∙ റഷ്യയുടെ മേൽ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മറികടക്കാൻ റഷ്യൻ സെൻട്രൽ ബാങ്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ കറൻസിയായ 'ഡിജിറ്റൽ റൂബിൾ' ഉപയോഗിച്ചേക്കും.   റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരുന്ന ഡിജിറ്റൽ റുപ്പിക്കു സമാനമാണ് ബ്ലോക്ചെയിൻ അധിഷ്ഠിതമായ ഡിജിറ്റൽ റൂബിൾ. പരമ്പരാഗത രീതിയിലുള്ള ഡോളറുമായുള്ള വിനിമയം ഒഴിവാക്കി ഡിജിറ്റൽ റൂബിൾ നേരിട്ട് സ്വീകരിക്കാൻ സന്നദ്ധമായ രാജ്യങ്ങളുമായി റഷ്യ പങ്കാളിത്തത്തിൽ ഏർപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

സ്വിഫ്റ്റ് (SWIFT-സൊസൈറ്റി ഫോർ വേൾഡ്‍വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ) എന്ന ശൃംഖല വഴിയാണ് ബാങ്കുകൾ രാജ്യാന്തര ഇടപാടുകൾ നടത്തുന്നത്. ഇതിൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെ വന്നാൽ സ്വിഫ്റ്റിന് ബദൽ തീർക്കാനായിരിക്കും റഷ്യ ശ്രമിക്കുക. കഴിഞ്ഞ വർഷവും സ്വിഫ്റ്റിന് പകരം സംവിധാനം കൊണ്ടുവരാനും ക്രിപ്റ്റോകറൻസി ഉപയോഗിക്കാനും റഷ്യ ആലോചിച്ചിരുന്നു.യുഎസിന്റെ സാമ്പത്തിക ഉപരോധം നേരിടുന്ന ഇറാൻ പോലെയുള്ള രാജ്യങ്ങളും സർക്കാർ നിയന്ത്രിത ഡിജിറ്റൽ കറൻസി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ചൈനയും സ്വന്തം ഡിജിറ്റൽ കറൻസി വികസിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com